നൂറ്റിയിരുപത്തിയൊമ്പതാം ദിവസം: തോബിത്ത് 5 - 9


അദ്ധ്യായം 5

തോബിയാസിന്റെ സഹയാത്രികന്‍
1: തോബിയാസ് പ്രതിവചിച്ചു: പിതാവേനീ കല്പിച്ചതെല്ലാം ഞാന്‍ ചെയ്യാം.   
2: പക്ഷേഞാനവനെ അറിയാത്തസ്ഥിതിക്ക് എങ്ങനെ ആ പണം കിട്ടുംതോബിത് മകന്റെ കൈയില്‍ രേഖകൊടുത്തുകൊണ്ടു പറഞ്ഞു: 
3: നിന്നോടുകൂടെപോരാന്‍ ഒരുവനെ കണ്ടുപിടിക്കുക. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനവനു കൂലികൊടുത്തുകൊള്ളാം. പോയി, ആ പണംവാങ്ങി വരുക. 
4: തോബിയാസ് ഒരാളെ അന്വേഷിച്ചു. റഫായേലിനെ കണ്ടുമുട്ടി. അവന്‍ ഒരു ദൈവദൂതനായിരുന്നു. എന്നാല്‍, തോബിയാസ് അതു മനസ്സിലാക്കിയില്ല.   
5: അവന്‍ ചോദിച്ചു: മേദിയായിലെ റാഗെസിലേക്ക് എന്നോടുകൂടെ പോരാമോആ പ്രദേശം നിനക്കു പരിചയമുണ്ടോ? 
6: ദൂതന്‍ മറുപടി നല്‍കി: ഞാന്‍ നിന്നോടുകൂടെ വരാംഎനിക്കു വഴി നല്ലപരിചയമുണ്ട്മാത്രമല്ലനമ്മുടെ സഹോദരന്‍ ഗബായേലിനോടൊന്നിച്ചു ഞാന്‍ താമസിച്ചിട്ടുമുണ്ട്. 
7: തോബിയാസ് പറഞ്ഞു: ഇവിടെ നില്‍ക്കൂ. ഞാന്‍ എന്റെ പിതാവിനോടു പറഞ്ഞിട്ടുവരാം. ദൂതന്‍ പറഞ്ഞു: പോവുകതാമസിക്കരുത്. 
8: തോബിയാസ് വീട്ടിലെത്തി പിതാവിനോടു പറഞ്ഞുഎന്നോടുകൂടെ വരാന്‍ ഞാന്‍ ഒരാളെ കണ്ടുപിടിച്ചു. തോബിത് പറഞ്ഞു: അവനെ എന്റെയടുത്തേക്കു വിളിക്കൂ. അവന്‍ ഏതു ഗോത്രത്തില്‍പ്പെട്ടവനാണെന്നുംനിന്നോടുകൂടെ പോരാന്‍ വിശ്വാസയോഗ്യനാണോ എന്നും ഞാന്‍ നോക്കട്ടെ. 
9: തോബിയാസ് റഫായേലിനെ വീട്ടിലേക്കു ക്ഷണിച്ചു. അവന്‍ അകത്തു പ്രവേശിക്കുകയും അവര്‍ പരസ്പരം അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്തു. 
10: തോബിത് ചോദിച്ചു: സഹോദരാനീ ഏതു ഗോത്രത്തിലും കുടുംബത്തിലും പെട്ടവനാണ്പറയുക. 
11: അവന്‍ പറഞ്ഞു: നീ ഗോത്രവും കുടുംബവുമാണോഅതോ നിന്റെ പുത്രനോടുകൂടെപോകാന്‍ കൂലിക്ക് ഒരാളെയാണോ അന്വേഷിക്കുന്നത്തോബിത് പറഞ്ഞു: സഹോദരാനിന്റെ ആളുകളാരെന്നും നിന്റെ പേരെന്തെന്നുമറിയാന്‍ ഞാനാഗ്രഹിക്കുന്നു. 
12: അവന്‍ പറഞ്ഞു: നിന്റെ ചാര്‍ച്ചക്കാരില്‍പ്പെട്ട മഹാനായ അനനിയാസിന്റെ പുത്രന്‍ അസറിയാസ് ആണു ഞാന്‍. 
13: തോബിത് പറഞ്ഞു: സഹോദരാനിനക്കു സ്വാഗതം. നിന്റെ ഗോത്രവും കുടുംബവും ആരാഞ്ഞതില്‍ എന്നോടു കോപിക്കരുതേ! നീ എന്റെ ചാര്‍ച്ചക്കാരനാണ്. ശ്രേഷ്ഠമായ പാരമ്പര്യവും നിനക്കുണ്ട്. ആരാധിക്കാനും അജഗണത്തിലെ കടിഞ്ഞൂലുകള്‍, വിളവുകളുടെ ദശാംശം എന്നിവയര്‍പ്പിക്കാനും ജറുസലെമില്‍ ഒരുമിച്ചു പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ മഹാനായ ഷെമായായുടെ പുത്രന്മാരായ അനനിയാസും യാഥാനുമായിഞാന്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. നമ്മുടെ ചാര്‍ച്ചക്കാരുടെ തെറ്റുകളില്‍ അവര്‍ ചരിച്ചില്ല. സഹോദരാനിനക്കു ശ്രേഷ്ഠമായ പാരമ്പര്യമുണ്ട്. 
14: എന്തു വേതനമാണു ഞാന്‍ തരേണ്ടതെന്നു പറയുക. ദിനംപ്രതി ഓരോ ദ്രാക്മായും എന്റെ മകനുവരുന്നത്ര ചെലവും പോരേ? 
15: കൂടാതെസസുഖം തിരിച്ചെത്തിയാല്‍, കൂടുതല്‍ തരുകയും ചെയ്യാം. ഈ വ്യവസ്ഥകള്‍ അവര്‍ സമ്മതിച്ചു. 
16: തുടര്‍ന്ന് തോബിത് തോബിയാസിനോടു പറഞ്ഞു: ഒരുങ്ങിക്കൊള്ളൂ. നിങ്ങള്‍ ഇരുവര്‍ക്കും യാത്രാമംഗളങ്ങള്‍! പുത്രന്‍ ഉടനെയാത്രയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ചെയ്തു. പിതാവ് അവനോടു പറഞ്ഞു: ഇവനോടുകൂടെ പൊയ്‌ക്കൊള്ളുക. ഉന്നതത്തില്‍ വസിക്കുന്ന ദൈവം നിന്റെ മാര്‍ഗ്ഗം ശുഭമാക്കും. അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും. അവര്‍ ഉടനെ യാത്രപുറപ്പെട്ടു. ആ യുവാവിന്റെ നായും അവരോടുകൂടെയുണ്ടായിരുന്നു. 
17: എന്നാല്‍, അവന്റെ അമ്മ അന്ന കരഞ്ഞുകൊണ്ടു തോബിത്തിനോടു പറഞ്ഞു: നമ്മുടെ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ ദൂരെയയച്ചത്? 
18: നമുക്ക് അവന്‍ താങ്ങായിരുന്നില്ലേപണമല്ല പ്രധാനംഅതു നമ്മുടെ മകനെക്കാള്‍ വിലപ്പെട്ടതുമല്ല. 
19: കര്‍ത്താവുതന്ന ജീവിതസൗകര്യങ്ങള്‍ കൊണ്ടു തൃപ്തിപ്പെട്ടുകൂടേ? 
20: തോബിത് അവളോടു പറഞ്ഞു: സഹോദരീനീ വിഷമിക്കരുത്അവന്‍ സുരക്ഷിതനായി മടങ്ങിയെത്തുന്നതു നീ കാണും. 
21: കാരണംഒരു നല്ല ദൂതന്‍ അവനോടൊത്തു പോകുംഅവന്റെ യാത്ര മംഗളകരമായിരിക്കും. സുഖമായി അവന്‍ മടങ്ങുകയും ചെയ്യും. അവള്‍ കരച്ചില്‍ നിറുത്തി. 

അദ്ധ്യായം 6

മത്സ്യം

1: അവര്‍ യാത്രചെയ്തു വൈകുന്നേരം ടൈഗ്രീസ് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു. 
2: തോബിയാസ് കുളിക്കാന്‍ നദിയിലിറങ്ങി. അപ്പോള്‍ ഒരു മത്സ്യം മുകളിലേക്കു ചാടി. അതവനെ വിഴുങ്ങിക്കളയുമായിരുന്നു.   
3: മത്സ്യത്തെപ്പിടിക്കൂ എന്നു ദൂതന്‍ വിളിച്ചുപറഞ്ഞു: അവന്‍ മത്സ്യത്തെപ്പിടിച്ചു കരയിലേക്കെറിഞ്ഞു. 
4: ദൂതന്‍ പറഞ്ഞു: അതിനെ വെട്ടിപ്പിളര്‍ന്ന്, അതിന്റെ ചങ്കും കരളും കയ്പയുമെടുത്തു സൂക്ഷിക്കുക. 
5: അവന്‍ അങ്ങനെ ചെയ്തു. അനന്തരംഅവര്‍ ആ മത്സ്യം പൊരിച്ചുതിന്നു. അവര്‍ യാത്രതുടര്‍ന്ന്, എക്ബത്താനായ്ക്കു സമീപമെത്തി. 
6: തോബിയാസ് ദൂതനോടു ചോദിച്ചു: സഹോദരനായ അസറിയാസ്മത്സ്യത്തിന്റെ ചങ്കും കരളും കയ്പയുമെന്തിനാണ്?
7: അവന്‍ പറഞ്ഞു: ഒരു പിശാചോ അശുദ്ധാത്മാവോ ഏതെങ്കിലും സ്ത്രീയെയോ പുരുഷനെയോ ഉപദ്രവിച്ചാല്‍ ഈ ചങ്കും കരളും പുകച്ചാല്‍ മതി. അവയുടെ ശല്യം പിന്നെയുണ്ടാവുകയില്ല. 
8: തിമിരം ബാധിച്ച കണ്ണില്‍ കയ്പ പുരട്ടിയാല്‍, അതു മാറും.   

വിവാഹാലോചന
9: അവര്‍ എക്ബത്താനായിലെത്താറായി. അപ്പോള്‍ ദൂതന്‍ തോബിയാസിനോടു പറഞ്ഞു: 
10: സഹോദരാഇന്നു നമുക്കു റഗുവേലിനോടുകൂടെ താമസിക്കാം. അവന്‍ നിന്റെ ബന്ധുവാണ്. അവന് ഒരു മകളേ ഉള്ളു - സാറാ. നീ അവളെ വിവാഹം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. 
11: അവളുടെ സ്വത്തും നിനക്കവകാശപ്പെട്ടതാണ്. അവള്‍ക്കര്‍ഹനായ ബന്ധു നീ മാത്രമാണ്. 
12: അവളാണെങ്കില്‍ സുന്ദരിയും വിവേകവതിയുമാണ്. ഞാന്‍ പറയുന്നതു കേള്‍ക്കുക. ഞാന്‍ അവളുടെ പിതാവിനോടു സംസാരിക്കാം. റാഗെസില്‍നിന്നു തിരിച്ചെത്തിയാലുടന്‍ വിവാഹമാഘോഷിക്കുകയും ചെയ്യാം. മോശയുടെ നിയമമനുസരിച്ച് റഗുവേല്‍ നിനക്കുമാത്രമേ അവളെ വിവാഹംചെയ്തു തരാവൂ. അല്ലെങ്കില്‍, അവന്‍ മരണശിക്ഷയ്ക്കര്‍ഹനാകും. കാരണംമറ്റാരെയുംകാള്‍ നിനക്കാണ് അവളുടെമേല്‍ അവകാശം. 
13: അപ്പോള്‍ തോബിയാസ് ദൂതനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്ആ പെണ്‍കുട്ടി ഏഴുപേരെ വിവാഹംചെയ്തതാണെന്നും അവര്‍ ഓരോരുത്തരും മണവറയില്‍വച്ചു മരിച്ചെന്നും ഞാന്‍ കേട്ടിട്ടുണ്ട്. 
14: ഞാനാണെങ്കില്‍ എന്റെ പിതാവിന്റെ ഏക മകനാണ്. മണവറയില്‍ പ്രവേശിച്ചാല്‍ ഞാനും എന്റെ മുന്‍ഗാമികളെപ്പോലെ മരിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. ഒരു പിശാച് അവളില്‍ അനുരക്തനാണ്. അവളെ സമീപിക്കുന്നവരെമാത്രമേ അതുപദ്രവിക്കാറുള്ളു. ഞാന്‍ മരിക്കുമെന്നും എന്റെ മരണം മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തി കൊല്ലുമെന്നും ഞാന്‍ ഭയപ്പെടുന്നു. അവരെ സംസ്‌കരിക്കാന്‍ ഞാനല്ലാതെ മറ്റുസന്താനങ്ങളില്ല. 
15: ദൂതന്‍ പ്രതിവചിച്ചു: നിന്റെ ജനത്തിന്റെയിടയില്‍നിന്നുതന്നെ ഭാര്യയെ സ്വീകരിക്കണമെന്നു നിന്റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളതു നീയോര്‍ക്കുന്നില്ലേസഹോദരാഞാന്‍ പറയുന്നത് ശ്രദ്ധിക്കുകഇന്നു രാത്രിതന്നെ അവളെ നിനക്കു വിവാഹംചെയ്തുതരും. പിശാചിനെപ്പറ്റി നീ പേടിക്കേണ്ടാ. 
16: നീ മണവറയില്‍ പ്രവേശിക്കുമ്പോള്‍ പാത്രത്തിലെ കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളുമിട്ടു പുകയ്ക്കുക.  
17: അതിന്റെ മണമേറ്റാലുടന്‍ പിശാച് ഓടിയകലും. പിന്നീടൊരിക്കലും വരുകയില്ല. നീ അവളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ ഇരുവരും എഴുന്നേറ്റുനിന്ന് കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണംഅവിടുന്നു നിങ്ങളെ രക്ഷിക്കുകയും നിങ്ങളോടു കരുണകാണിക്കുകയും ചെയ്യും. നീ പേടിക്കേണ്ടാ. അനാദിമുതലേ അവള്‍ നിനക്കായി നിശ്ചയിക്കപ്പെട്ടവളാണ്. നീ അവളെ രക്ഷിക്കും. അവള്‍ നിന്നോടുകൂടെ വരുകയുംചെയ്യുംനിനക്ക് അവളില്‍ സന്തതികളുണ്ടാകുമെന്നു ഞാന്‍ വിചാരിക്കുന്നു. തോബിയാസ് ഇതുകേട്ട് അവളില്‍ അനുരക്തനായിതീവ്രാഭിലാഷംപൂണ്ടു.

അദ്ധ്യായം 7

തോബിയാസിന്റെ വിവാഹം
1: അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി. സാറാ അവരെക്കണ്ട് അഭിവാദനംചെയ്തു. അവര്‍ പ്രത്യഭിവാദനം ചെയ്തു. അവള്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. 
2: റഗുവേല്‍ ഭാര്യ എദ്നായോടു പറഞ്ഞു: ഈ യുവാവിന് എന്റെ പിതൃവ്യപുത്രന്‍ തോബിത്തിന്റെ നല്ല ഛായ. 
3: റഗുവേല്‍ അവരോടു ചോദിച്ചു: സഹോദരന്മാരേനിങ്ങള്‍ എവിടെനിന്നു വരുന്നുഅവര്‍ പറഞ്ഞു: നിനെവേയില്‍ വിപ്രവാസികളായ നഫ്താലിവംശജരാണു ഞങ്ങള്‍. 
4: ഉടനെ അവര്‍ ആരാഞ്ഞു: ഞങ്ങളുടെ സഹോദരന്‍ തോബിത്തിനെ നിങ്ങളറിയുമോഅറിയുമെന്ന് അവര്‍ പറഞ്ഞു: അവന്‍ ചോദിച്ചു: അവനു സുഖമല്ലേ? 
5: അവര്‍ പറഞ്ഞു: അവന്‍ സുഖമായിരിക്കുന്നു. തോബിയാസ് തുടര്‍ന്നു: അവന്‍ എന്റെ പിതാവാണ്. 
6: റഗുവേല്‍ ചാടിയെഴുന്നേറ്റ് അവനെ ആലിംഗനംചെയ്തു സന്തോഷാശ്രുക്കള്‍പൊഴിച്ചു. 
7: ഉത്തമനും കുലീനനുമായ തോബിത്തിന്റെ പുത്രന്‍ എന്നുപറഞ്ഞ് റഗുവേല്‍ തോബിയാസിനെ അനുഗ്രഹിച്ചു. തോബിത്തിനു കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നുവെന്നുകേട്ട് അവന്‍ ഹൃദയംനൊന്തു കരഞ്ഞുഭാര്യ എദ്‌നായും പുത്രി സാറായും ഒപ്പം കരഞ്ഞു. 
8: അവര്‍ അതീവസ്നേഹത്തോടെ അവരെ സ്വീകരിച്ചു. ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരു മുട്ടാടിനെക്കൊന്ന്വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കി അവരെ സത്കരിച്ചു. 
9: അനന്തരംതോബിയാസ് റഫായേലിനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്യാത്രയില്‍ നമ്മള്‍ സംസാരിച്ചകാര്യങ്ങള്‍ പറഞ്ഞു തീരുമാനിക്കുക. ദൂതന്‍ അക്കാര്യം റഗുവേലിനെ അറിയിച്ചു. റഗുവേല്‍ തോബിയാസിനോടു പറഞ്ഞു: തിന്നും കുടിച്ചും ഉല്ലസിക്കുക. 
10: എന്റെ മകളെ പരിഗ്രഹിക്കുന്നതു നിന്റെ അവകാശമാണ്. എന്നാല്‍, ഒരുകാര്യം എനിക്കു നിന്നോടു തുറന്നുപറയാനുണ്ട്. 
11: എന്റെ പുത്രിയെ ഞാന്‍ ഏഴു ഭര്‍ത്താക്കന്മാര്‍ക്കു നല്‍കിയതാണ്. എന്നാല്‍ ഓരോരുത്തനും അവളെ സമീപിച്ചരാത്രിയില്‍ത്തന്നെ മൃതിയടഞ്ഞു. എന്നാല്‍, ഇപ്പോള്‍ നീ ആഹ്ലാദിക്കുക. തോബിയാസ് പ്രതിവചിച്ചു: നീ ഇക്കാര്യത്തില്‍ ഉറപ്പുതരാതെ ഞാന്‍ ഒന്നും ഭക്ഷിക്കുകയില്ല. 
12: റഗുവേല്‍ പറഞ്ഞു: ഇപ്പോള്‍ത്തന്നെ നിയമപ്രകാരം അവളെ സ്വീകരിച്ചുകൊള്ളുക. നീ അവളുടെ ബന്ധുവാണ്അവള്‍ നിനക്കു സ്വന്തവും. കാരുണ്യവാനായ ദൈവം നിങ്ങള്‍ക്കിരുവര്‍ക്കും ശുഭം വരുത്തട്ടെ! 
13: അവന്‍ പുത്രി സാറായെ കൈയ്ക്കുപിടിച്ച് തോബിയാസിനു ഭാര്യയായി നല്‍കിക്കൊണ്ടു പറഞ്ഞു: ഇതാഇവളെ മോശയുടെ നിയമമനുസരിച്ചു സ്വീകരിച്ചുകൊള്ളുക. നിന്റെ പിതാവിന്റെയടുത്തേക്ക് അവളെ കൊണ്ടുപോവുക. അവന്‍ അവരെ അനുഗ്രഹിച്ചു. 
14: അവന്‍ ഭാര്യ എദ്‌നായെ വിളിച്ച്ഒരു ചുരുള്‍ എടുത്ത്അതില്‍ വിവാഹവാഗ്ദാനമെഴുതി. അവര്‍ അതില്‍ തങ്ങളുടെ മുദ്രയുംവച്ചു. 
15: അനന്തരംഅവര്‍ ഭക്ഷണം കഴിച്ചു. 
16: റഗുവേല്‍ തന്റെ ഭാര്യ എദ്‌നായെ വിളിച്ചുപറഞ്ഞു: അടുത്ത മുറി ഒരുക്കി അവളെ അങ്ങോട്ടു നയിക്കുക. അവള്‍ അങ്ങനെ ചെയ്തു. 
17: സാറായെ അങ്ങോട്ടു നയിച്ചു. സാറാ കരയാന്‍ തുടങ്ങി. അപ്പോള്‍ അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേധൈര്യമായിരിക്കുക. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവു നിന്റെ ദുഃഖമകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ.

അദ്ധ്യായം 8

വിവാഹരാത്രി
1: ഭക്ഷണത്തിനുശേഷം തോബിയാസിനെ അവര്‍ സാറായുടെയടുത്തേക്കു നയിച്ചു. 
2: അവന്‍ റഫായേലിന്റെ വാക്കുകളനുസ്മരിച്ചു ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളുമിട്ടു പുകച്ചു. 
3: മണമേറ്റപ്പോള്‍ പിശാച്, ഈജിപ്തിന്റെ അങ്ങേയറ്റത്തേക്കു പലായനംചെയ്തു. 
4: ദൂതന്‍ അവനെ ബന്ധിച്ചു. മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍ തോബിയാസ് എഴുന്നേറ്റു സാറായോടു പറഞ്ഞു: നമുക്കെഴുന്നേറ്റു കര്‍ത്താവിന്റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കാം. 
5: തോബിയാസ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേഅവിടുന്നു വാഴ്ത്തപ്പെടട്ടെ! അവിടുത്തെ വിശുദ്ധവും മഹനീയവുമായ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ആകാശവും അങ്ങയുടെ സകലസൃഷ്ടികളും അങ്ങയെ വാഴ്ത്തട്ടെ! 
6: അവിടുന്ന് ആദത്തെ സൃഷ്ടിച്ചു. അവനു തുണയും താങ്ങുമായി ഹവ്വായെ ഭാര്യയായി നല്‍കി. അവരില്‍നിന്നു മാനവവംശം ഉദ്ഭവിച്ചു. അവിടുന്നു പറഞ്ഞു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല. അവനുവേണ്ടി അവനെപ്പോലുള്ള ഒരു തുണയെ നമുക്കു സൃഷ്ടിക്കാം. 
7: കര്‍ത്താവേഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ലനിഷ്കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്കുണ്ടാകണമേ! ഇവളോടൊത്തു വാര്‍ദ്ധക്യത്തിലെത്തുന്നതിന് അവിടുന്നനുഗ്രഹിച്ചാലും!
8: അവള്‍ ആമേന്‍ എന്ന് ഏറ്റുപറഞ്ഞു. 
9: അവര്‍ ഇരുവരും ഉറങ്ങാന്‍ കിടന്നു. 
10: എന്നാല്‍ അവനും മരിക്കുമെന്നു വിചാരിച്ച് റഗുവേല്‍ എഴുന്നേറ്റുപോയി ഒരു ശവക്കുഴിയുണ്ടാക്കി. 
11: അതിനുശേഷം അവന്‍ വീട്ടില്‍വന്നു ഭാര്യ എദ്‌നായോടു പറഞ്ഞു: ദാസികളില്‍ ഒരാളെ അയച്ച് 
12: അവന്‍ ജീവിച്ചിരിക്കുന്നുവോയെന്ന് അന്വേഷിക്കുക. മരിച്ചെങ്കില്‍, ആരുമറിയാതെ നമുക്കവനെ സംസ്‌കരിക്കാം. 
13: ദാസി ചെന്നുനോക്കിയപ്പോള്‍ രണ്ടുപേരും സുഖമായി ഉറങ്ങുന്നതുകണ്ടു. 
14: അവള്‍ തിരിയെവന്ന്, അവന്‍ ജീവിച്ചിരിക്കുന്നുവെന്നറിയിച്ചു.   
15: അപ്പോള്‍ റഗുവേല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ദൈവമേനിര്‍മ്മലവും പരിശുദ്ധവുമായ സ്തുതികളാല്‍ അവിടുന്നു വാഴ്ത്തപ്പെടട്ടെ. അവിടുത്തെ വിശുദ്ധരും സകല സൃഷ്ടികളും അവിടുത്തെ വാഴ്ത്തട്ടെ! അവിടുത്തെ ദൂതന്മാരും അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനവും അങ്ങയെ എന്നേക്കും വാഴ്ത്തട്ടെ!   
16: അവിടുന്നു വാഴ്ത്തപ്പെട്ടവന്‍; എന്തെന്നാല്‍, അവിടുന്നെനിക്കു സന്തോഷമേകി. ഞാന്‍ ശങ്കിച്ചതുപോലെ എനിക്കു സംഭവിച്ചില്ല. അവിടുത്തെ അനന്തകാരുണ്യത്തിന് അനുസൃതമായി അവിടുന്നു ഞങ്ങളോടു വര്‍ത്തിച്ചു. 
17: അവിടുന്നു വാഴ്ത്തപ്പെട്ടവന്‍! ഏകസന്താനങ്ങളായ ആ രണ്ടുപേരിലും അവിടുന്നു കരുണവര്‍ഷിച്ചിരിക്കുന്നു. കര്‍ത്താവേഅവരില്‍ കനിയണമേ! ആരോഗ്യവും സന്തോഷവും കൃപയും നല്‍കി അവരുടെ ജീവിതത്തെ ധന്യമാക്കണമേ! 
18: അനന്തരം അവന്‍ ശവക്കുഴി മൂടിക്കളയാന്‍ ഭൃത്യന്മാരോടാജ്ഞാപിച്ചു. 
19: പതിന്നാലുദിവസം നീണ്ടുനിന്ന വിവാഹവിരുന്ന് അവന്‍ നടത്തി. 
20: വിരുന്നുദിവസങ്ങള്‍ കഴിയുന്നതിനു മുമ്പ്വിവാഹവിരുന്നിന്റെ പതിന്നാലു ദവസവും പൂര്‍ത്തിയാകാതെഅവിടംവിട്ടുപോകരുതെന്നു റഗുവേല്‍ തോബിയാസിനോടു നിര്‍ബന്ധമായി പറഞ്ഞു. 
21: അതുകഴിഞ്ഞു തന്റെ സ്വത്തിന്റെ പകുതിയുംകൊണ്ടു പിതാവിന്റെയടുത്തേക്കു മടങ്ങാമെന്നുംതന്റെയും ഭാര്യയുടെയും മരണത്തിനുശേഷം മറ്റേ പകുതിയും അവനു ലഭിക്കുമെന്നും റഗുവേല്‍ പറഞ്ഞു. 

അദ്ധ്യായം 9

പണം വാങ്ങുന്നു
1: തോബിയാസ് റഫായേലിനെ വിളിച്ചു പറഞ്ഞു: 
2: സഹോദരന്‍ അസറിയാസ്ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയുംകൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്റെയടുത്തുചെന്നു പണം വാങ്ങുക. അവനെയും വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരുക.   
3: ഞാന്‍ ഇവിടംവിട്ടു പോകരുതെന്നു റഗുവേല്‍ നിര്‍ബന്ധിക്കുന്നു. 
4: എന്നാല്‍, എന്റെ പിതാവ് ദിവസങ്ങളെണ്ണിക്കഴിയുകയാണ്. തിരിച്ചെത്താന്‍ വൈകിയാല്‍ അവന്‍ വിഷമിക്കും. 
5: റഫായേല്‍ യാത്രചെയ്ത് ഗബായേലിന്റെയടുത്തെത്തി. ഒരു രാത്രി അവനോടൂകൂടെ ചെലവഴിച്ചു. ഗബായേലിന് അവന്‍ രേഖകൊടുത്തുഗബായേല്‍ മുദ്രപൊട്ടിക്കാത്ത പണസഞ്ചി എടുത്തുകൊണ്ടുവന്നേല്പിച്ചു.  
6: അവര്‍ രണ്ടുപേരും അതിരാവിലെയെഴുന്നേറ്റു വിവാഹവിരുന്നിനു വന്നു. ഗബായേല്‍ തോബിയാസിനും ഭാര്യയ്ക്കും അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ