നൂറ്റിയഞ്ചാം ദിവസം: 1 ദിനവൃത്താന്തം 7 - 9


അദ്ധ്യായം 7

ഇസാക്കറിൻ്റെ സന്തതികള്‍
1: ഇസാക്കറിൻ്റെ പുത്രന്മാര്‍: തോലാഫൂവായാഷൂബ്ഷിമ്‌റോന്‍ എന്നീ നാലുപേര്‍. 
2: തോലായുടെ പുത്രന്മാര്‍: ഉസിറഫായായറിയേല്‍, യഹ്മായ്ഇബ്‌സാംസാമുവല്‍. ഇവര്‍ തോലായുടെ കുലത്തിലെ തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമികളുമായിരുന്നു. ദാവീദിൻ്റെകാലത്ത് അവരുടെ സംഖ്യ ഇരുപത്തീരായിരത്തിയറുനൂറ്. 
3: ഉസിയുടെ പുത്രന്‍ ഇസ്രാഹിയാ. ഇസ്രാഹിയായുടെ പുത്രന്മാര്‍: മിഖായേല്‍, ഒബാദിയാജോയേല്‍, ഇഷിയ എന്നീ അഞ്ചുപേര്‍. ഇവര്‍ എല്ലാവരും പ്രമുഖന്മാരായിരുന്നു. 
4: അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അവരുടെ കുലത്തില്‍ കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കളുണ്ടായിരുന്നു. 
5: ഇസാക്കര്‍ഗോത്രത്തിലെ എല്ലാ കുലങ്ങളിലുംനിന്ന്, ആകെ എണ്‍പത്തേഴായിരംപേര്‍ സൈന്യത്തിലുണ്ടായിരുന്നു. 

ബഞ്ചമിന്‍ - ദാന്‍ - നഫ്താലി
6: ബഞ്ചമിൻ്റെ പുത്രന്മാര്‍: ബേലാബേഖര്‍, യദിയായേല്‍ എന്നീ മൂന്നുപേര്‍. 
7: ബേലായുടെ പുത്രന്മാര്‍: എസ്‌ബോന്‍, ഉസിഉസിയേല്‍, യറിമോത്ഈറിം. ഈ അഞ്ചുപേര്‍ കുലത്തലവന്മാരും യോദ്ധാക്കളും ആയിരുന്നു. വംശാവലിപ്രകാരം ഇവരുടെ കുലങ്ങളില്‍ ആകെ ഇരുപത്തീരായിരത്തിമുപ്പത്തിനാലുപേര്‍. 
8: ബേഖറിൻ്റെ പുത്രന്മാര്‍: സെമിറായോവാഷ്എലിയേസര്‍, എലിയോവേനായ്ഓമ്രിയറെമോത്അബിയഅനാത്തോത്അലേമെത്. 
9: വംശാവലിപ്രകാരം അവരുടെ കുലങ്ങളില്‍ ഇരുപതിനായിരത്തിയിരുനൂറു ധീരയോദ്ധാക്കള്‍. 
10: യദിയായേലിൻ്റെ പുത്രന്‍ ബില്‍ഹാന്‍. ബില്‍ഹാൻ്റെ പുത്രന്മാര്‍: യവൂഷ്ബഞ്ചമിന്‍, ഏഹൂദ്കെനാനാസേഥാന്‍, താര്‍ഷീഷ് അഹിഷാഹര്‍. 
11: യദിയായേലിൻ്റെ കുലത്തില്‍ വംശാവലിപ്രകാരം പതിനേഴായിരത്തിയിരുനൂറു യോദ്ധാക്കള്‍. 
12: ഈറിൻ്റെ പുത്രന്മാര്‍: ഷുപ്പിംഹുപ്പിംഅഹെറിൻ്റെ പുത്രന്‍ ഹുഷിം. 
13: നഫ്താലിയുടെ പുത്രന്മാര്‍: യഹ്‌സിയേല്‍, ഗൂനിയേസര്‍, ബില്ഹായില്‍നിന്നു ജനിച്ച ഷല്ലൂം. 

മനാസ്സെയുടെ സന്തതികള്‍
14: മനാസ്സെയുടെ പുത്രന്മാര്‍: അരമായക്കാരിയായ ഉപനാരിയില്‍നിന്നു ജനിച്ച അസ്രിയേല്‍. അവള്‍ ഗിലയാദിൻ്റെ പിതാവായ മാഖീറിൻ്റെയും അമ്മയാണ്. 
15: മാഖീര്‍ ഹുപ്പിമിനും ഷുപ്പിമിനും ഭാര്യമാരെ നല്‍കി. അവൻ്റെ സഹോദരി മാഖാ. മാഖീറിൻ്റെ രണ്ടാമത്തെ പുത്രന്‍ സെലോഫഹാദ്. അവനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു. 
16: മാഖീറിൻ്റെ ഭാര്യ മാഖാ ഒരു പുത്രനെ പ്രസവിച്ചു. അവന് പേരെഷ് എന്നു പേരിട്ടു. അവൻ്റെ സഹോദരനായ ഷേരെഷിൻ്റെ പുത്രന്മാര്‍: ഊലാംറാഖെം. 
17: ഊലാമിൻ്റെ പുത്രന്‍ ബദാന്‍. ഇവര്‍ മനാസ്സെയുടെ മകനായ മാഖീറിൻ്റെ മകന്‍ ഗിലയാദിൻ്റെ പുത്രന്മാര്‍ ആകുന്നു.
18: ഗിലയാദിൻ്റെ സഹോദരി ഹമ്മോലേക്കെത്തിൻ്റെ പുത്രന്മാര്‍: ഇഷ്ഹോദ്അബിയേസര്‍, മഹ്‌ലാ. 
19: ഷെമീദായുടെ പുത്രന്മാര്‍: അഹിയാന്‍, ഷെക്കെംലിക്ഹിഅനിയാം.

എഫ്രായിമിൻ്റെ സന്തതികള്‍

20: എഫ്രായിമിൻ്റെ പുത്രന്മാര്‍ തലമുറക്രമത്തില്‍ ഷുത്തേലഹ്ബേരെദ്തഹത്എലയാദാതഹത്, 
21: സാബദ്ഷുത്തേലഹ്. ഷുത്തേലഹിൻ്റെ പുത്രന്മാര്‍: ഏസര്‍, എലയാദ്. ഇവര്‍ തദ്ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാന്‍ചെന്നപ്പോള്‍ കൊല്ലപ്പെട്ടു. 
22: പിതാവായ എഫ്രായിം വളരെനാള്‍ അവരെക്കുറിച്ചു വിലപിച്ചു. സഹോദരന്മാര്‍ ആശ്വസിപ്പിക്കാന്‍ ചെന്നു. 
23: പിന്നീട്അവന്‍ ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തൻ്റെ ഭവനത്തിന് അനര്‍ത്ഥം ഭവിക്കയാല്‍ അവനു ബറിയാ എന്നു പേരിട്ടു. 
24: അവൻ്റെ മകള്‍ ഷേറാ താഴെയും മേലെയുമുള്ള ബത്‌ഹൊറോണും ഉസന്‍ഷേരായും നിര്‍മിച്ചു. 
25 - 27: എഫ്രായിമിൻ്റെ മകന്‍ റേഫായുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: റേസെഫ്തേലഹ്തഹന്‍, ലാദാന്‍, അമ്മീഹൂദ്എലിഷാമാ, നൂന്‍, ജോഷ്വ. 
28: അവര്‍ക്ക് അവകാശമായി ലഭിച്ച വാസസ്ഥലങ്ങള്‍: ബഥേല്‍, കിഴക്ക് നാരാന്‍, പടിഞ്ഞാറ് ഗേസര്‍, ഷെക്കെം അയ്യാ, 
29: മനാസ്സെയുടെ ദേശത്തിനരികെ ബത്ഷയാന്‍, താനാക്മെഗിദോദോര്‍ എന്നിവയും അവയുടെ ഗ്രാമങ്ങളും. ഇസ്രായേലിൻ്റെ മകനായ ജോസഫിൻ്റെ പുത്രന്മാര്‍ ഇവയില്‍ വസിച്ചു. 

ആഷേറിൻ്റെ സന്തതികള്‍

30: ആഷേറിൻ്റെ പുത്രന്മാര്‍: ഇമ്‌നാഇഷ്വഇഷ്വിബറിയാഇവരുടെ സഹോദരി സേരഹ്. 
31: ബറിയായുടെ പുത്രന്മാര്‍: ഹേബെര്‍, ബിര്‍സായിത്തിൻ്റെ പിതാവായ മല്‍ക്കിയേല്‍. 
32: ഹേബറിൻ്റെ പുത്രന്മാര്‍: യാഫ്‌ലെത്ഷോമെര്‍, ഹോഥാംഅവരുടെ സഹോദരി ഷൂവാ. 
33 - 35: യാഫ്‌ലെക്കിൻ്റെ പുത്രന്മാര്‍: പാസാഖ്ബിമ്ഹാല്‍, അഷ്വത്. അവൻ്റെ സഹോദരനായ ഷേമെറിൻ്റെ പുത്രന്മാര്‍; റോഹ്ഹായഹൂബാആരാം.  അവൻ്റെ സഹോദരനായ ഹേലെമിൻ്റെ പുത്രന്മാര്‍: സോഫാഹ്ഇമ്‌നാഷേലഷ്ആമാല്‍. 
36, 37: സോഫാഹിൻ്റെ പുത്രന്മാര്‍: സൂവാഹ്ഹര്‍നേഫര്‍, ഷൂവാല്‍, ബേരിഇമ്രാ, ബേസര്‍, ഹോദ്ഷമ്മാഷില്‍ഷാഇത്രാന്‍, ബേരാ. 
38: യേഥെറിൻ്റെ പുത്രന്മാര്‍: യഫുന്നപിസ്പാആരാ. 
39: ഉല്ലേയുടെ പുത്രന്മാര്‍: ആരഹ്ഹന്നിയേല്‍, റിസിയാ. 
40: ഇവര്‍ ആഷേറിൻ്റെ ഗോത്രത്തിലെ കുലത്തലവന്മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്മാരില്‍ പ്രമുഖരും ആയിരുന്നു. സൈന്യത്തില്‍ചേര്‍ന്ന അവര്‍ ആകെ ഇരുപത്താറായിരംപേര്‍ ഉണ്ടായിരുന്നു. 

അദ്ധ്യായം 8

ബഞ്ചമിൻ്റെ സന്തതികള്‍
1, 2: ബഞ്ചമിൻ്റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ബേലാഅഷ്‌ബെല്‍, അഹാരാ, നോഹാറാഹാ.  
3 - 5: ബേലായുടെ പുത്രന്മാര്‍: അദ്ദാര്‍ഗേരാഅബിഹൂദ്, അബിഷുവാനാമാന്‍, അഹോവഹ്, ഗേരാഷെഹുഫാന്‍, ഹൂറാം. 
6: ഏഹൂദിൻ്റെ പുത്രന്മാര്‍: നാമാന്‍, അഹിയാഗേരാ. 
7: ഗേബായില്‍ വസിച്ചിരുന്ന ഈ കുടുംബത്തലവന്മാര്‍ മനഹത്തിലേക്കു നാടുകടത്തപ്പെട്ടു. ഉസായുടെയും അഹിഹൂദിൻ്റെയും പിതാവായ ഗേരയാണ് അവരെ പ്രവാസത്തിലേക്കു നയിച്ചത്. 
8: ഹൂഷിംബാരാ എന്നീ ഭാര്യമാരെ ഉപേക്ഷിച്ചതിനുശേഷം ഷഹാറായിമിന് മൊവാബുദേശത്തുവച്ച് പുത്രന്മാരുണ്ടായി. 
9, 10: അവന് ഭാര്യ ഹോദെഷില്‍ യോബാബ്സിബിയാമെഷാമല്‍ക്കാം, യവൂസ്സക്കിയാമിര്‍മാ എന്നീ പുത്രന്മാരുണ്ടായി. ഇവര്‍ കുലത്തലവന്മാരാണ്. 
11: ഹൂഷിമില്‍ അവന് അബിത്തൂബ്എല്പാല്‍ എന്നീ പുത്രന്മാരുണ്ടായി. 
12: എല്പാലിൻ്റെ പുത്രന്മാര്‍: ഏബെര്‍, മിഷാംഷേമെദ്. ഓനൊലോദ് എന്നീ പട്ടണങ്ങള്‍ പണിതതു ഷേമെദാണ്. 
13: അയ്യാലോണ്‍നിവാസികളുടെ പിതൃകുടുംബത്തലവന്മാരായ ബറിയഷേമാ എന്നിവര്‍ ഗത്ത്‌ നിവാസികളെ ഓടിച്ചുകളഞ്ഞു. 
14 -16: അഹിയോഷാഷാക്യറെമോത്, സെബദിയോആരാദ്ഏതെര്‍, മിഖായേല്‍, ഇഷ്പായോഹാ എന്നിവര്‍ ബറിയായുടെ പുത്രന്മാരാണ്.  
17, 18: സെബദിയാമെഷുല്ലാംഹിസ്‌ക്കിഹേബെര്‍, ഇഷ്‌മെറായ്ഇസ്‌ലിയായോബാബ് എന്നിവര്‍ എല്പാലിൻ്റെ പുത്രന്മാര്‍. 
19- 21: യാക്കിംസിക്രിസബ്ദി, എലിയേനായ്സില്ലെത്തായിഎലിയേല്‍, അദായബറായാഷിമ്‌റാത്ത് എന്നിവര്‍ ഷിമെയിയുടെ പുത്രന്മാര്‍. 
22- 25: ഇഷ്ഫാന്‍, ഏബെര്‍, എലിയേല്‍, അബ്‌ദോന്‍, സിക്രിഹാനാന്‍, ഹനനിയാഏലാംഅന്തോത്തിയാ, ഇഫ്‌ദേയാപെനുവേല്‍ എന്നിവര്‍ ഷാഷാക്കിൻ്റെ പുത്രന്മാര്‍. 
26,27: ഷംഷെറായ്ഷെഹറിയാഅത്താലിയാ, യാറെഷിയാഏലിയാസിക്രിഎന്നിവര്‍ യറോഹാമിൻ്റെ പുത്രന്മാര്‍. 
28: തലമുറക്രമത്തില്‍ കുലത്തലവന്മാരും പ്രമുഖന്മാരുമായ ഇവര്‍ ജറുസലെമില്‍ പാര്‍ത്തു. 
29: ഗിബയോൻ്റെ പിതാവായ യയിയേല്‍ ഗിബയോണില്‍ പാര്‍ത്തു. അവൻ്റെ ഭാര്യ മാഖാ. 
30, 31: അവൻ്റെ ആദ്യജാതന്‍ അബ്‌തോന്‍. മറ്റു പുത്രന്മാര്‍: സൂര്‍, കിഷ്ബാല്‍, നാദാബ്, ഗദോര്‍, അഹിയോസേഖെര്‍, 
32: ഷിമെയായുടെ പിതാവായ മിക്ക്‌ലോത്. ഇവര്‍ ജറുസലെമില്‍ ചാര്‍ച്ചക്കാരോടൊത്തു വസിച്ചു. 

സാവൂളിൻ്റെ കുടുംബം
33: നേറിൻ്റെ മകന്‍ കിഷ്കിഷിൻ്റെ മകന്‍ സാവൂള്‍. സാവൂളിൻ്റെ പുത്രന്മാര്‍: ജോനാഥാന്‍, മല്‍കിഷുവഅബിനാദാബ്എഷ്ബാല്‍.   
34: ജോനാഥാൻ്റെ മകന്‍ മെരിബാല്‍. മെരിബാലിൻ്റെ മകന്‍ മിഖാ. 
35: മിഖായുടെ പുത്രന്മാര്‍: പിത്തോന്‍, മേലെക്തരേയാആഹാസ്. 
36: ആഹാസിൻ്റെ മകന്‍ യഹോവാദ. യഹോവാദയുടെ പുത്രന്മാര്‍: അലെമേത്അസ്മാവെത്സിമ്രി. സിമ്രിയുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: മോസ, 
37: ബിനെയാറാഫാഎലെയാസാആസേല്‍. 
38: ആസേലിൻ്റെ പുത്രന്മാര്‍: അസ്രിക്കാംബോഖെറുഇസ്മയേല്‍, ഷെയാറിയാഒബാദിയാഹനാന്‍ എന്നീ ആറുപേര്‍.
39: അവൻ്റെ സഹോദരനായ ഏഷെക്കിൻ്റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ഊലാംയവൂഷ്എലിഫെലെത്. 
40: ഊലാമിൻ്റെ പുത്രന്മാര്‍ ശക്തന്മാരായ യോദ്ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്മാര്‍ നൂറ്റമ്പതുപേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന്‍ ഗോത്രജരാണ്. 

അദ്ധ്യായം 9

പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയവര്‍
1: ഇസ്രായേല്‍ജനത്തിൻ്റെ പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവിശ്വസ്തതനിമിത്തം യൂദാ ബാബിലോണിലേക്കു നാടുകടത്തപ്പെട്ടു. 
2: ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദേവാലയശുശ്രൂഷകരുമാണ് തങ്ങള്‍ക്കവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിവന്നത്. 
3: യൂദാബഞ്ചമിന്‍, എഫ്രായിംമനാസ്സെ എന്നീഗോത്രങ്ങളില്‍നിന്നു ജറുസലെമില്‍ പാര്‍ത്തവര്‍: 
4: യൂദായുടെ മകനായ പേരെസിൻ്റെ പുത്രന്മാരില്‍നിന്ന്, ഉഥായ് - ഉഥായ് അമ്മിഹൂദിൻ്റെ പുത്രന്‍, അമ്മിഹൂദ് ഓമ്രിയുടെ പുത്രന്‍, ഓമ്രി ഇമ്രിയുടെ പുത്രന്‍, ഇമ്രി ബാനിയുടെയും പുത്രന്‍. 
5: ഷേലായുടെ ആദ്യജാതന്‍ അസായായും അവൻ്റെ പുത്രന്മാരും, 
6: സേരായുടെ പുത്രന്മാരില്‍നിന്നു യവുവേലും ചാര്‍ച്ചക്കാരും. ആകെ അറുനൂറ്റിത്തൊണ്ണൂറു പേര്‍. 
7: ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു ഹസേനുവായുടെ മകന്‍ ഹൊദാവിയായുടെ മകനായ മെഷുല്ലാമിൻ്റെ മകള്‍ സല്ലു. 
8: യറോഹാമിൻ്റെ മകന്‍ ഇബ്‌നെയാമിക്രിയുടെ മകനായ ഉസിയുടെ മകന്‍ ഏലാ. ഇബ്‌നിയായുടെ മകനായ റവുവേലിന്റെ മകന്‍ ഷഫാത്തിയായുടെ മകനായ മെഷുല്ലാം. 
9: ആകെ തൊള്ളായിരത്തിയമ്പത്താറുപേര്‍. ഇവര്‍ കുടുംബത്തലവന്മാരായിരുന്നു. 

ജറുസലെമിലെ പുരോഹിതരും ലേവ്യരും

10: പുരോഹിതന്മാരില്‍ യദായായഹോയാറിബ്യാഖീന്‍,  
11: ദേവാലയത്തിലെ പ്രധാനസേവകനായ അസറിയാ - അസറിയാ ഹില്‍ക്കിയായുടെ പുത്രന്‍, ഹില്‍ക്കിയാ മിഷുല്ലാമിൻ്റെ പുത്രന്‍, അവന്‍ സാദോക്കിൻ്റെ പുത്രന്‍, സാദോക്ക് മെറോയോത്തിൻ്റെ പുത്രന്‍, അവന്‍ അഹിത്തൂബിൻ്റെ പുത്രന്‍. 
12: മല്‍ക്കിയായുടെ മകനായ പാഷൂറിൻ്റെ മകന്‍ യറോഹമിൻ്റെ മകന്‍ അദായാഇമ്മറിൻ്റെ മകന്‍ മെഷില്ലേമിത്തിൻ്റെ മകനായ മെഷുല്ലാമിൻ്റെ മകന്‍ യഹ്‌സേറായുടെ മകനായ അഭിയേലിൻ്റെ മകന്‍ മാസ്സായ്. 
13: കുടുംബത്തലവന്മാരായ പുരോഹിതന്മാര്‍ ചാര്‍ച്ചക്കാര്‍ക്കുപുറമേ ആകെ ആയിരത്തിയെഴുനൂറ്റിയറുപതുപേര്‍. അവര്‍ ദേവാലയശുശ്രൂഷയില്‍ പ്രഗദ്ഭരായിരുന്നു.  
14: ലേവ്യരില്‍ നിന്ന്: മെറാറി മക്കളില്‍ ഹഷാബീയായുടെ മകന്‍ അസ്രിക്കാമിൻ്റെ മകനായ ഹഷൂബിൻ്റെ മകന്‍ ഷെമായാ,
15: ബക്ബാക്കര്‍, ഹേരെഷ്ഗലാല്‍, ആസാഫിന്റെ മകന്‍ സിക്രിയുടെ മകനായ മിഖായുടെ മകന്‍ മത്താനിയാ.   
16: യദുഥൂനിൻ്റെ മകന്‍ ഗലാലിൻ്റെ മകനായ ഷെമായായുടെ മകന്‍ ഒബാദിയാനെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന എല്‍ക്കാനായുടെ മകനായ ആസായുടെ മകന്‍ ബറെഖിയാ. 
17: ഷല്ലൂംഅക്കൂബ്തല്‍മോന്‍, അഹിമാന്‍ എന്നിവരും അവരുടെ ചാര്‍ച്ചക്കാരും വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു. ഷല്ലൂമായിരുന്നു പ്രമുഖന്‍. 
18: ഇവര്‍ രാജാവിന്റെ കിഴക്കേകവാടത്തില്‍ ഇന്നും കാവല്‍നില്‍ക്കുന്നു. ലേവ്യരുടെ പാളയത്തിലെ വാതില്‍കാവല്‍ക്കാര്‍ ഇവരായിരുന്നു. 
19: കോറഹിൻ്റെ മകന്‍ എബിയാസാഫിൻ്റെ മകനായ കോറെയുടെ മകന്‍ ഷല്ലൂമും ചാര്‍ച്ചക്കാരായ കോറാഹ്യരും തങ്ങളുടെ പിതാക്കന്മാരെപ്പോലെ കൂടാരവാതിലിൻ്റെ കാവല്‍ക്കാരും ശുശ്രൂഷയുടെ മേല്‍നോട്ടക്കാരുമായിരുന്നു. 
20: എലെയാസറിൻ്റെ മകനായ ഫിനെഹാസ് ആയിരുന്നു പണ്ട് അവരുടെ അധിപന്‍. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.   
21: മെഷെലേമിയായുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിൻ്റെ കാവല്‍ക്കാരന്‍. 
22: വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലുമാണ് അവരെ നിയമിച്ചത്. 
23: അങ്ങനെ അവരും പുത്രന്മാരും ദേവാലയത്തിൻ്റെ - കര്‍ത്താവിൻ്റെ കൂടാരത്തിൻ്റെ - വാതില്‍കാവല്‍ക്കാരായി. 
24: നാലുവശത്തും - കിഴക്കും പടിഞ്ഞാറും വടക്കും തെക്കും - കാവല്‍ക്കാരുണ്ടായിരുന്നു. 
25: ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ തവണവച്ച് ഏഴുദിവസംവീതം അവരെ ശുശ്രൂഷയില്‍ സഹായിച്ചു. 
26: വാതില്‍കാവല്‍ക്കാരുടെ നായകന്മാരായ നാലു ലേവ്യരും ദേവാലയത്തിലെ അറകളുടെയും നിക്ഷേപങ്ങളുടെയും സൂക്ഷിപ്പുകാരുമായിരുന്നു. 
27: കാവല്‍നില്‍ക്കുന്നതും പ്രഭാതത്തില്‍ വാതില്‍തുറക്കുന്നതും അവരുടെ കടമയായിരുന്നതിനാല്‍, അവര്‍ ദേവാലയത്തിനുചുറ്റും പാര്‍ത്തുവന്നു. 
28: ഇവരില്‍ച്ചിലര്‍ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ സൂക്ഷിപ്പുകാരായിരുന്നു. അവ പുറത്തുകൊണ്ടുപോവുകയും അകത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടിയിരുന്നു. 
29: മറ്റുചിലര്‍ വിശുദ്ധസ്ഥലത്തെ സജ്ജീകരണങ്ങളുടെയും വിശുദ്ധപാത്രങ്ങളുടെയും മേല്‍നോട്ടം വഹിച്ചു. മാവ്വീഞ്ഞ്എണ്ണകുന്തുരുക്കംമറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവും അവര്‍ക്കുണ്ടായിരുന്നു. 
30: പുരോഹിതന്മാരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്. 
31: കാഴ്ചയ്ക്കുള്ള അടയുടെ ചുമതല കോറഹ്‌ വംശജനായ ഷല്ലുമിൻ്റെ ആദ്യജാതനും ലേവ്യനുമായ മത്താത്തിയായ്ക്ക് ആയിരുന്നു. 
32: അവരുടെ ചാര്‍ച്ചക്കാരും കൊഹാത്യരുമായ ചിലര്‍ക്കായിരുന്നു സാബത്തുതോറും പുതിയ തിരുസ്സാന്നിദ്ധ്യയപ്പം തയ്യാറാക്കുന്ന ചുമതല. 
33: ഗാനശുശ്രൂഷയുടെ ചുമതലവഹിച്ചിരുന്ന ലേവ്യക്കുടുംബത്തിലെ തലവന്മാര്‍ രാവുംപകലും ശുശ്രൂഷചെയ്യേണ്ടിയിരുന്നതുകൊണ്ടു ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തു. അവര്‍ക്കു മറ്റു ചുമതലകള്‍ ഉണ്ടായിരുന്നില്ല. 
34: ഇവരെല്ലാവരും ലേവിഗോത്രത്തിലെ കുലത്തലവന്മാരാണ്. അവര്‍ ജറുസലെമില്‍ പാര്‍ത്തുവന്നു. 

സാവൂളിൻ്റെ പിതൃപുത്രപരമ്പര

35: ഗിബയോൻ്റെ പിതാവായ ജയിയേല്‍ ഗിബയോനില്‍ പാര്‍ത്തു. അവൻ്റെ ഭാര്യ മാഖാ. 
36: ആദ്യജാതന്‍ അബ്‌ദോന്‍, മറ്റു പുത്രന്മാര്‍: സൂര്‍, കിഷ്ബാല്‍, നേര്‍, നാദാബ്, 
37: ഗദോര്‍, അഹിയോസഖറിയാമിക്‌ലോത്ത്. 
38: മിക്‌ലോത്തിൻ്റെ മകന്‍ ഷിമെയാം. ഇവര്‍ ജറുസലെമില്‍ തങ്ങളുടെ ചാര്‍ച്ചക്കാരോടൊത്തു പാര്‍ത്തുവന്നു. 
39: നേറിൻ്റെ മകന്‍ കിഷ്കിഷിൻ്റെ മകന്‍ സാവൂള്‍. സാവൂളിൻ്റെ പുത്രന്മാര്‍: ജോനാഥാന്‍, മല്‍ക്കിഷുവാഅബിനാദാബ്എഷ്ബാല്‍. 
40: ജോനാഥാൻ്റെ പുത്രന്‍ മെരിബാല്‍, മെരിബാലിൻ്റെ പുത്രന്‍ മിഖാ. 
41: മിഖായുടെ പുത്രന്മാര്‍: പിത്തോന്‍, മേലെക്തഹ്‌റെയാആഹാസ്. 
42: ആഹാസിൻ്റെ പുത്രന്‍ യാറാ. യാറായുടെ പുത്രന്മാര്‍: അലേമെത്ത്അസ്മാവെത്ത്സിമ്രി. സിമ്രിയുടെ മകന്‍ മോസ.
43: മോസയുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: ബിനെയറെഫായാഎലെയാസാആസേല്‍. 
44: ആസേലിന് അസ്രിക്കാംബോക്കെരുഇഷ്മായേല്‍, ഷെയാറിയാഒബാദിയാഹാനാന്‍ എന്നീ ആറു പുത്രന്മാരുണ്ടായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ