നൂറ്റിയൊമ്പതാം ദിവസം: 1 ദിനവൃത്താന്തം 23 - 26


അദ്ധ്യായം 23

ലേവ്യഗണങ്ങള്‍
1: ദാവീദ് അതിവൃദ്ധനായപ്പോള്‍ പുത്രന്‍ സോളമനെ ഇസ്രായേലിന്റെ രാജാവാക്കി. 
2: ദാവീദ് ഇസ്രായേലിലെ എല്ലാ നായകന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി. 
3: മുപ്പതും അതില്‍ക്കൂടുതലും വയസ്സുള്ള ലേവ്യരുടെ കണക്കെടുത്തു. ആകെ മുപ്പത്തെണ്ണായിരംപേരുണ്ടായിരുന്നു.
4: അവരില്‍ ഇരുപത്തിനാലായിരംപേരെ ദേവാലയ ശുശ്രൂഷകരായും ആറായിരംപേരെ കാര്യവിചാരകരും ന്യായാധിപന്മാരുമായും ദാവീദു നിയമിച്ചു. 
5: നാലായിരംപേരെ വാതില്‍ കാക്കുന്നതിനും നാലായിരംപേരെതാന്‍ നിര്‍മ്മിച്ച വാദ്യോപകരണങ്ങളുപയോഗിച്ച് കര്‍ത്താവിനു സ്തുതിപാടുന്നതിനും നിയോഗിച്ചു. 
6: അനന്തരംദാവീദ് അവരെ ഗര്‍ഷോംകൊഹാത്ത്മെറാറി എന്നിങ്ങനെ കുലക്രമത്തില്‍ ഗണംതിരിച്ചു. 
7: ഗര്‍ഷോമിന്റെ പുത്രന്മാര്‍: ലാദാന്‍, ഷിമെയി. 
8: ലാദാന്റെ പുത്രന്മാര്‍: പ്രമുഖനായ യഹിയേലും സേഥാംജോയേല്‍ എന്നിവരും. 
9: ഷിമെയിയുടെ പുത്രന്മാര്‍: ഷെലോമോത്ഹസിയേല്‍, ഹാരാന്‍ എന്നു മൂന്നുപേര്‍. ലാദാന്റെ കുലത്തലവന്മാര്‍ ഇവരായിരുന്നു. 
10: യാഹാത്സീസായവൂഷ്ബറിയാ എന്നു നാലുപേരും ഷിമെയിയുടെ പുത്രന്മാര്‍. 
11: യാഹാത് ഒന്നാമനും സീസാ രണ്ടാമനുമായിരുന്നുയവൂഷിനും ബറിയായ്ക്കും അധികം പുത്രന്മാരില്ലായിരുന്നു. അതുകൊണ്ട് അവര്‍ ഒറ്റവംശമായി കരുതപ്പെട്ടു. 
12: കൊഹാത്തിന്റെ പുത്രന്മാര്‍: അമ്‌റാംഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍ എന്നീ നാലുപേര്‍. 
13: അഹറോനും മോശയും അമ്രാമിന്റെ പുത്രന്മാരാണ്. അതിവിശുദ്ധസ്ഥലത്തു ശുശ്രൂഷനടത്താനും കര്‍ത്താവിന്റെമുമ്പാകെ ധൂപമര്‍പ്പിക്കാനും അവിടുത്തെ നാമത്തെ സ്തുതിക്കാനും അഹറോനും പുത്രന്മാരും നിയോഗിക്കപ്പെട്ടു. 
14: ദൈവപുരുഷനായ മോശയുടെ പുത്രന്മാര്‍ ലേവിഗോത്രത്തില്‍പ്പെടുന്നു. 
15: മോശയുടെ പുത്രന്മാര്‍: ഗര്‍ഷോംഎലിയേസര്‍, 
16: ഗര്‍ഷോമിന്റെ പുത്രന്മാരില്‍ പ്രമുഖന്‍ ഷെബുവേല്‍. 
17: എലിയേസറിന്റെ പുത്രന്‍ റഹാബിയ. എലിയേസറിനു വേറെപുത്രന്മാരില്ലായിരുന്നു. എന്നാല്‍ റഹാബിയായ്ക്കു ധാരാളം പുത്രന്മാരുണ്ടായിരുന്നു. 
18: ഇസ്ഹാറിന്റെ പുത്രന്മാരില്‍ ഒന്നാമന്‍ ഷെലോമിത്. 
19: ഹെബ്രോണിന്റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ജറിയാഅമരിയായഹസിയേല്‍, യക്കാമെയാം. 
20: ഉസിയേലിന്റെ പുത്രന്മാര്‍: ഒന്നാമന്‍ മിഖാരണ്ടാമന്‍ ഇസിയ. 
21: മെറാറിയുടെ പുത്രന്മാര്‍: മഹ്‌ലിമൂഷി. മഹ്‌ലിയുടെ പുത്രന്മാര്‍: എലെയാസര്‍, കിഷ്. 
22: എലെയാസറിന് പുത്രന്മാരില്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളു. കിഷിന്റെ പുത്രന്മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹംചെയ്തു. 
23: മൂഷിയുടെ പുത്രന്മാര്‍: മഹ്‌ലിഏദെര്‍, യറേമോത് എന്നു മൂന്നുപേര്‍. 
24: ഇവരാണ്, കുലവും കുടുംബവുമനുസരിച്ചു വംശാവലിയില്‍ പേരുചേര്‍ത്ത ലേവിസന്തതികള്‍. ഇരുപതും അതിനുമേലും വയസ്സുള്ള ഇവര്‍ ദേവാലയശുശ്രൂഷയില്‍ പങ്കെടുത്തു. 
25: ദാവീദു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു തന്റെ ജനത്തിനു സമാധാനം നല്‍കി. അവിടുന്നു ജറുസലെമില്‍ നിത്യമായി വസിക്കുന്നു. 
26: ആകയാല്‍, ലേവ്യര്‍ക്ക് ഇനി പേടകവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളും വഹിക്കേണ്ടതില്ല. 
27: ദാവീദിന്റെ അന്ത്യശാസനമനുസരിച്ചു ലേവിപുത്രന്മാരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവര്‍ ദേവാലയശുശ്രൂഷയ്ക്കു പേരെഴുതിച്ചു. 
28: ഇവര്‍ ദേവാലയശുശ്രൂഷയില്‍ - അങ്കണവും അറകളും സൂക്ഷിക്കുകവിശുദ്ധവസ്തുക്കള്‍ ശുദ്ധീകരിക്കുകദേവാലയത്തിലെ മറ്റു ശുശ്രൂഷകള്‍ചെയ്യുക എന്നിവയില്‍ - അഹറോന്റെ പുത്രന്മാരെ സഹായിക്കേണ്ടതാണ്. 
29: തിരുസ്സാന്നിദ്ധ്യയപ്പംധാന്യബലിക്കുള്ള മാവ്പുളിപ്പില്ലാത്ത അപ്പംകാഴ്ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പംഎണ്ണചേര്‍ത്ത കാഴ്ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പംഎണ്ണ ചേര്‍ത്ത കാഴ്ചവസ്തുക്കള്‍ എന്നിവയും അവയുടെ അളവുകളും ഇവരുടെ ചുമതലയിലായിരുന്നു. 
30: പ്രഭാതത്തിലും പ്രദോഷത്തിലും ലേവ്യര്‍ കര്‍ത്താവിനെ പാടിസ്തുതിക്കണം. 
31: സാബത്തിലും അമാവാസിയിലും മറ്റു തിരുനാളുകളിലും ദഹനബലി അര്‍പ്പിക്കുമ്പോഴും ഇവര്‍ നിശ്ചയിക്കപ്പെട്ടിടത്തോളം പേര്‍ അങ്ങനെ ചെയ്യണം. 
32: സമാഗമകൂടാരത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ചുമതല വഹിക്കുകയും കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്ന തങ്ങളുടെ ചാര്‍ച്ചക്കാരായ അഹറോന്റെ പുത്രന്മാരെ സഹായിക്കുകയും ചെയ്യണം.

അദ്ധ്യായം 24

പുരോഹിതഗണങ്ങള്‍
1: അഹറോന്‍കുടുംബത്തിന്റെ ശാഖകള്‍ ഇവയാണ്. അഹറോന്റെ പുത്രന്മാര്‍: നാദാബ്അബീഹുഎലെയാസര്‍, ഇത്താമര്‍. 
2: നാദാബും അബീഹുവും പിതാവിനുമുമ്പേ മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. അതുകൊണ്ട്എലെയാസറും ഇത്താമറും പുരോഹിതന്മാരായി. 
3: അഹറോന്റെ സന്തതികളെ ദാവീദു ശുശ്രൂഷയുടെ ക്രമമനുസരിച്ച്, എലെയാസര്‍കുടുംബത്തിന്റെ തലവനായ സാദോക്കിന്റെയും ഇത്താമര്‍ക്കുടുംബത്തിന്റെ തലവനായ അഹിമെലെക്കിന്റെയും സഹായത്തോടെ ഗണംതിരിച്ചു. 
4: ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്മാര്‍ എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍എലെയാസറിന്റെ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്റെ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു. 
5: ഇരുവിഭാഗത്തിലും ദേവാലയ ശുശ്രൂഷകന്മാരും ആദ്ധ്യാത്മികനേതാക്കന്മാരുമുണ്ടായിരുന്നതുകൊണ്ടു കുറിയിട്ടാണ്, അവരെ തിരഞ്ഞെടുത്തത്. 
6: രാജാവ്പ്രഭുക്കന്മാര്‍, പുരോഹിതനായ സാദോക്ക്അബിയാഥറിന്റെ മകന്‍ അഹിമെലെക്ക്പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃകുലത്തലവന്മാര്‍ എന്നിവരുടെമുമ്പാകെ ലേവ്യനായ നെഥാനേലിന്റെ പുത്രനും നടപടിയെഴുത്തുകാരനുമായ ഷെമായാ എലെയാസറിന്റെയും ഇത്താമറിന്റെയും കുലങ്ങള്‍ക്കുവീണ കുറികള്‍ രേഖപ്പെടുത്തി. 
7: നറുക്കുവീണതനുസരിച്ച് ഒന്നാമന്‍ ഹോയാറബ്. രണ്ടാമന്‍യദായാ, 
8: മൂന്നാമന്‍ ഹാരിംനാലാമന്‍ സെവോരിം, 
9: അഞ്ചാമന്‍ മെല്‍ക്കിയാആറാമന്‍ മിയാമിന്‍, 
10: ഏഴാമന്‍ ഹാക്കോസ്എട്ടാമന്‍ അബിയാ, 
11: ഒമ്പതാമന്‍ യഷുവാപത്താമന്‍ ഷെക്കനിയാ, 
12: പതിനൊന്നാമന്‍ എലിയാഷീബ്പന്ത്രണ്ടാമന്‍ യാക്കിം, 
13: പതിമ്മൂന്നാമന്‍ ഹുപ്പാപതിന്നാലാമന്‍ യെഷെബെയാബ്, 
14: പതിനഞ്ചാമന്‍ ബില്‍ഗാപതിനാറാമന്‍ ഇമ്മെര്‍, 
15: പതിനേഴാമന്‍ ഹെസിര്‍, പതിനെട്ടാമന്‍ ഹപ്പിസെസ്, 
16: പത്തൊമ്പതാമന്‍ പെത്താഹിയാഇരുപതാമന്‍ യെഹെസ്‌കേല്‍, 
17: ഇരുപത്തിയൊന്നാമന്‍ യാക്കിന്‍, ഇരുപത്തിരണ്ടാമന്‍ ഗാമുല്‍, 
18: ഇരുപത്തിമൂന്നാമന്‍ ദലായാഇരുപത്തിനാലാമന്‍ മസിയാ. 
19: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിച്ചതനുസരിച്ച്, അവരുടെ പിതാവായ അഹറോന്‍ നിശ്ചയിച്ച ക്രമമനുസരിച്ചു ദേവാലയത്തില്‍ ശുശ്രൂഷചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു. 
20: ലേവിയുടെ മറ്റു പുത്രന്മാര്‍: അമ്രാമിന്റെ മക്കളില്‍ ഷുബായേല്‍. അവന്റെ മക്കളില്‍ യഹ്‌ദേയാ, 
21: റഹാബിയായുടെ മക്കളില്‍ പ്രമുഖനായ ഇഷിമാ, 
22: ഇസ്ഹാര്യരില്‍ ഷെലൊയൊത്അവന്റെ മക്കളില്‍ യാഹെത്. 
23: ഹെബ്രോണിന്റെ പുത്രന്മാര്‍: പ്രായക്രമത്തില്‍ യറിയാഅമരിയാംയഹസിയേല്‍, യക്കാമെയാം. 
24: ഉസിയേലിന്റെ പുത്രന്മാര്‍: മിഖാ. അവന്റെ മക്കളില്‍ ഷമീര്‍. 
25: മിഖായുടെ സഹോദരന്‍ ഇഷിയാ. അവന്റെ മക്കളില്‍ സഖറിയാ. 
26: മെറാറിയുടെ പുത്രന്മാര്‍: മഹ്‌ലിമൂഷിയാസിയാ. 
27: മെറാറിയുടെ പുത്രനായ യാസിയായുടെ പുത്രന്മാര്‍: ഷോഹാംസക്കൂര്‍, ഇബ്രീ. 
28: മഹ്‌ലിയുടെ പുത്രന്‍ എലെയാസര്‍. അവനു മക്കളില്ലായിരുന്നു. 
29: കിഷിന്റെ പുത്രന്‍ യറഹ്‌മേല്‍. 
30: മൂഷിയുടെ പുത്രന്മാര്‍: മഹ് ലിഏദെര്‍, യറിമോത്. ലേവിപുത്രന്മാര്‍ കുടുംബക്രമത്തില്‍ ഇവരാണ്. 
31: കുടുംബത്തലവന്മാരായ ഇവരുംചാര്‍ച്ചക്കാരായ അഹറോന്റെ പുത്രന്മാരെപ്പോലെദാവീദ്‌രാജാവിന്റെയും സാദോക്കിന്റെയും അഹിമെലെക്കിന്റെ പുരോഹിതവംശത്തിലെ പിതൃഗോത്രത്തലവന്മാരുടെയും ലേവ്യവംശത്തിലെ ഗോത്രപിതാക്കന്മാരുടെയുംമുമ്പില്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ നറുക്കിട്ടു.


അദ്ധ്യായം 25

ഗായകഗണങ്ങള്‍
1: ദാവീദും ദേവാലയശുശ്രൂഷകരില്‍ പ്രമുഖരുംകൂടെ ആസാഫ്ഹേമാന്‍, യദുഥൂന്‍ എന്നിവരുടെ പുത്രന്മാരില്‍ ചിലരെ ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരംവീണകൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനംനടത്തേണ്ടിയിരുന്നു. ഇങ്ങനെ നിയുക്തരായവരും അവരുടെ കര്‍ത്തവ്യങ്ങളും: 
2: ആസാഫിന്റെ പുത്രന്മാരില്‍ സക്കൂര്‍, ജോസഫ്നെഥാനിയഅഷാറെലാ - പിതാവായ ആസാഫിന്റെകീഴില്‍ രാജനിര്‍ദ്ദേശമനുസരിച്ച്, ഇവര്‍ പ്രവചനംനടത്തി. 
3: ഗദാലിയാസേരിയഷായാഷിമെയിഹഷാബിയാമത്തീത്തിയാ എന്നീ ആറുപേര്‍ തങ്ങളുടെ പിതാവായ യദുഥൂനിന്റെകീഴില്‍  കിന്നരംവായിച്ചു കര്‍ത്താവിനു കൃതജ്ഞതയും സ്തുതിയുമര്‍പ്പിച്ചു പ്രവചിച്ചു. 
4: ഹേമാന്റെ പുത്രന്മാര്‍: ബുക്കിയാമഥാനിയാഉസിയേല്‍, ഷെബുവേല്‍, യറിമോത്ഹനാനിയാഹാനാനിഎലിയാത്തഗിദാല്‍തിറൊമാന്തിയേസര്‍, യോഷ്ബകാഷമല്ലോത്തിഹോത്തിര്‍, മഹസിയോത് - 
5: ഇവരെല്ലാം രാജാവിന്റെ ദീര്‍ഘദര്‍ശിയായ ഹേമാന്റെ പുത്രന്മാരാണ്. ഹേമാനെ ഉന്നതനാക്കുന്നതിനു തന്റെ വാഗ്ദാനമനുസരിച്ച്, ദൈവം പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും അവനുനല്കി. 
6: ഇവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ തങ്ങളുടെ പിതാവിന്റെകീഴില്‍ വീണയും കിന്നരവും കൈത്താളവുമുപയോഗിച്ചു ശുശ്രൂഷനടത്തി. ആസാഫ്യദുഥൂന്‍, ഹേമാന്‍ എന്നിവര്‍ രാജാവില്‍നിന്നു നേരിട്ടു കല്പന സ്വീകരിച്ചു.   
7: ഇവരും ചാര്‍ച്ചക്കാരും വിദഗ്ദ്ധ ഗായകന്മാരാണ്. കര്‍ത്താവിനു ഗാനമാലപിക്കാന്‍ പരിശീലനംനേടിയ ഇവരുടെയെണ്ണം ഇരുനൂറ്റിയെണ്‍പത്തെട്ട്. 
8: വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യ വ്യത്യാസമോ പരിഗണിക്കാതെ അവര്‍ നറുക്കിട്ടു. തങ്ങളുടെ തവണ നിശ്ചയിച്ചു. 
9: ആദ്യത്തെനറുക്ക് ആസാഫ് കുടുംബത്തില്‍പ്പെട്ടവനായ ജോസഫിനുവീണു. രണ്ടാമത്തേത് ഗദാലിയായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
10: മൂന്നാമത്തേത് സക്കൂറിന്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍.  
11: നാലാമത്തേത് ഇസ്രിക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
12: അഞ്ചാമത്തേത് നെഥാനിയായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
13: ആറാമത്തേതു ബുക്കിയായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
14: ഏഴാമത്തേത്‌ യഷാറെലായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
15: എട്ടാമത്തേതു യഷായായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
16: ഒമ്പതാമത്തേതു മത്താനിയായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
17: പത്താമത്തേതു ഷിമെയിക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
18: പതിനൊന്നാമത് അസറേലിന്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
19: പന്ത്രണ്ടാമതു ഹഷാബിയായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
20: പതിമ്മൂന്നാമതു ഷബയേലിന്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
21: പതിന്നാലാമത്തേതു മത്തീത്തിയായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
22: പതിനഞ്ചാമത് എറേമോത്തിന്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
23: പതിനാറാമത്തേതു ഹനനിയായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
24: പതിനേഴാമതു യോഷ്ബകാഷയ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
25: പതിനെട്ടാമതു ഹനാനിക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
26: പത്തൊമ്പതാമത്തേതു മല്ലോത്തിക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
27: ഇരുപതാമത്തേത് എലിയാഥായ്ക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
28: ഇരുപത്തിയൊന്നാമത്തേതു ഹോത്തിറിന്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
29: ഇരുപത്തിരണ്ടാമത്തേതു ഗിദാല്‍തിക്ക്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 
30: ഇരുപത്തിമൂന്നാമത്തേത് മഹസിയോത്തിന്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍.   
31: ഇരുപത്തിനാലാമത്തേത് റൊമാന്തിയേസറിന്അവനും സഹോദരന്മാരും പുത്രന്മാരുംചേര്‍ന്നു പന്ത്രണ്ടുപേര്‍. 

അദ്ധ്യായം 26

വാതില്‍കാവല്‍ക്കാര്‍
1: ദേവാലയ വാതില്‍കാവല്‍ക്കാരുടെ ഗണങ്ങള്‍: കൊറാഹ്യരില്‍, ആസാഫിന്റെ പുത്രന്മാരില്‍ കോറയുടെ പുത്രന്‍ മെഷെലെമിയാ. 
2: അവന്റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: സഖറിയായദിയേല്‍, സെബദിയായത്‌നിയേല്‍, 
3: ഏലാംയഹോഹനാന്‍, എലിയേഹോവേനായ്. 
4: ഓബദ് ഏദോമിന്റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ഷെമായായഹോസബാദ്യോവാസാഖാര്‍, നെഥാനേല്‍;   
5: അമ്മിയേല്‍, ഇസാക്കര്‍, പെവുലേത്തായ്. ദൈവം,, ഓബദ്ഏദോമിനെ അനുഗ്രഹിച്ചു. 
6: അവന്റെ പുത്രനായ ഷെമായായുടെ പുത്രന്മാര്‍ കഴിവുറ്റവരായിരുന്നതിനാല്‍ തങ്ങളുടെ പിതൃകുടുംബങ്ങള്‍ക്കു നായകന്മാരായിരുന്നു. 
7: ഷെമായായുടെ പുത്രന്മാര്‍: ഒത്‌നിറഫായേല്‍, ഓബദ്എല്‍സാബാദ്. അവരുടെ ചാര്‍ച്ചക്കാരായ എലിഹുസെമാഖിയാ എന്നിവര്‍ കഴിവുറ്റവരായിരുന്നു. 
8: ഇവര്‍ ഓബദ് ഏദോമിന്റെ വംശത്തില്‍പ്പെടുന്നു. ഇവരും മക്കളും ചാര്‍ച്ചക്കാരും ശുശ്രൂഷയ്ക്ക് അതിനിപുണന്മാരായിരുന്നു. ഓബദ് ഏദോമില്‍നിന്ന്, ആകെ അറുപത്തിരണ്ടുപേര്‍. 
9: മെഷെലേമിയായുടെ പുത്രന്മാരും ചാര്‍ച്ചക്കാരും പ്രഗദ്ഭന്മാരായ പതിനെട്ടുപേര്‍. 
10: മെറാറിക്കുടുംബത്തിലെ ഹോസായുടെ പുത്രന്മാരില്‍ പ്രമുഖനായ ഷിമ്രി. ആദ്യജാതനല്ലെങ്കിലും ഇവനെ ഹോസാ തലവനാക്കി. 
11: രണ്ടാമന്‍ ഹില്‍ക്കിയാമൂന്നാമന്‍ തെബാലിയാനാലാമന്‍ സഖറിയാഹോസായുടെ പുത്രന്മാരും ചാര്‍ച്ചക്കാരുമായി ആകെ പതിമൂന്നുപേര്‍. 
12: ദ്വാരപാലകന്മാരെ ഗണംതിരിച്ചതും കുടുംബത്തലവന്മാര്‍ക്ക് അനുസൃതമായാണ്. കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്തിരുന്ന ഇവരുടെ ചാര്‍ച്ചക്കാരെപ്പോലെ ഇവര്‍ക്കും കര്‍ത്തവ്യങ്ങളുണ്ടായിരുന്നു. 
13: പിതൃകുടുംബക്രമമനുസരിച്ച്, വലുപ്പച്ചെറുപ്പഭേദമെന്നിയേ അവര്‍ നറുക്കിട്ട്, ഓരോ വാതിലിനും ആളെ നിശ്ചയിച്ചു. 
14: കിഴക്കേവാതിലിന്റെ നറുക്കു ഷെലെമിയായ്ക്കുവീണു. അവന്റെ മകനും സമര്‍ത്ഥനായ ഉപദേഷ്ടാവുമായ സഖറിയായ്ക്ക് വടക്കേവാതിലിന്റെ നറുക്കുകിട്ടി. 
15: തെക്കേ വാതില്‍ നറുക്കനുസരിച്ച്ഓബദ് ഏദോമിനു കിട്ടി. അവന്റെ പുത്രന്മാരെ സംഭരണശാലയുടെ ചുമതലയേല്‍പ്പിച്ചു. 
16: കയറ്റത്തിലെ വഴിയിലേക്കു തുറക്കുന്ന ഷല്ലേഖെത് വാതിലും പടിഞ്ഞാറെവാതിലും ഷുപ്പിമിനും ഹോസായ്ക്കും കിട്ടി. അവര്‍ തവണവച്ചു തുടര്‍ച്ചയായി കാവല്‍നിന്നു. 
17: ദിനംപ്രതി കിഴക്ക് ആറുപേര്‍, വടക്കു നാലുപേര്‍, തെക്കു നാലുപേര്‍, സംഭരണശാലകളില്‍ ഈരണ്ടുപേര്‍. 
18: പര്‍ബാറില്‍ രണ്ടുപേര്‍, അതിനു പടിഞ്ഞാറുള്ള വഴിയില്‍ നാലുപേര്‍, 
19: കൊറാഹ്യരിലും മെറാര്യരിലുംപെട്ട ദ്വാരപാലകന്മാരുടെ വിഭാഗങ്ങള്‍ ഇവയാണ്. 
20: ലേവ്യരില്‍ അഹിയാ ദേവാലയ ഭണ്ഡാരത്തിന്റെയും കാണിക്കകളുടെയും മേല്‍നോട്ടക്കാരനായിരുന്നു. 
21: ഗര്‍ഷോന്യനായ ലാദാന്റെ സന്തതികളില്‍ ഒരുവനാണു യഹിയേല്‍.  
22: അവന്റെ പുത്രന്മാരായ സേഥാമും സഹോദരന്‍ ജോയേലും കര്‍ത്താവിന്റെ ആലയത്തിലെ ഭണ്ഡാരത്തിന്റെ സൂക്ഷിപ്പുകാരായിരുന്നു.   23: അവരോടൊപ്പം അമ്രാമ്യരും ഇസ്ഹാര്യരും ഹെബ്രോണ്യരും ഉസിയേല്യരുമുണ്ടായിരുന്നു.  
24: മോശയുടെ മകനായ ഗര്‍ഷോമിന്റെ പുത്രന്‍ ഷെബുവേല്‍ ഭണ്ഡാരസൂക്ഷിപ്പുകാരുടെ തലവനായിരുന്നു. 
25: എലിയേസര്‍വഴിക്കുള്ള അവന്റെ ചാര്‍ച്ചക്കാര്‍: റഹാബിയാഅവന്റെ മകന്‍ യെഷായഅവന്റെ മകന്‍ യോറാഅവന്റെ മകന്‍ സിക്രിഅവന്റെ മകന്‍ ഷെലോമോത്. 
26: ദാവീദുരാജാവും കുടുംബത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംഘത്തലവന്മാരും അര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കളുടെ മേല്‍നോട്ടക്കാര്‍ ഷെലോമോത്തും ചാര്‍ച്ചക്കാരുമായിരുന്നു. 
27: യുദ്ധത്തില്‍ കൊള്ളയടിച്ച വസ്തുക്കളില്‍നിന്ന് ഒരുഭാഗം അവര്‍ കര്‍ത്താവിന്റെ ആലയം സംരക്ഷിക്കാന്‍ നല്‍കിപ്പോന്നു. 
28: ദീര്‍ഘദര്‍ശിയായ സാമുവല്‍, കിഷിന്റെ മകന്‍ സാവൂള്‍, നേറിന്റെ മകന്‍ അബ്‌നേര്‍, സെരൂയായുടെ മകന്‍ യോവാബ് എന്നിവര്‍ സമര്‍പ്പിച്ച എല്ലാവസ്തുക്കളുടെയും മേല്‍നോട്ടം ഷെലോമോത്തിനും ചാര്‍ച്ചക്കാര്‍ക്കുമായിരുന്നു. 
29: ഇസ്ഹാര്യരില്‍നിന്നു കെനാനിയായും പുത്രന്മാരും ഇസ്രായേലിലെ രാജസേവകന്മാരും ന്യായാധിപന്മാരുമായി നിയമിക്കപ്പെട്ടു. 
30: ഹെബ്രോണ്യരില്‍നിന്ന് ഹഷാബിയായും ചാര്‍ച്ചക്കാരും ജോര്‍ദ്ദാന്റെ പടിഞ്ഞാറേ തീരംവരെ ഇസ്രായേലിന്റെ മേലധികാരികളായി നിയമിക്കപ്പെട്ടു. കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കും രാജസേവനത്തിനുമായി നിയമിക്കപ്പെട്ട പ്രഗദ്ഭന്മാരായ അവര്‍ ആയിരത്തിയെഴുനൂറുപേരുണ്ടായിരുന്നു. 
31: ഹെബ്രോണ്യരുടെ തലവന്‍ ഏതു വംശാവലിവഴിക്കും ജറിയാ ആയിരുന്നു. ദാവീദു രാജാവിന്റെ നാല്പതാം ഭരണവര്‍ഷം ഇവരുടെയിടയില്‍ നടത്തിയ അന്വേഷണത്തില്‍ ഗിലയാദിലെ യാസറില്‍ അതിപ്രഗദ്ഭന്മാര്‍ ഉണ്ടെന്നു കണ്ടെത്തി. 
32: ജറിയായും ചാര്‍ച്ചക്കാരുമായി രണ്ടായിരത്തിയെഴുനൂറു പ്രഗദ്ഭന്മാരുണ്ടായിരുന്നു. ദാവീദു രാജാവ്, അവരെ റൂബന്‍ - ഗാദ്‌ ഗോത്രങ്ങള്‍, മനാസ്സെയുടെ അര്‍ദ്ധഗോത്രം എന്നിവയില്‍ ദൈവത്തെയും രാജാവിനെയും സംബന്ധിക്കുന്ന സകലകാര്യങ്ങളുടെയും ചുമതലയേല്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ