നൂറ്റിയാറാം ദിവസം: 1 ദിനവൃത്താന്തം 10 - 14


അദ്ധ്യായം 10

സാവൂളിൻ്റെ മരണം

1: ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധംചെയ്തു. പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്‍ബോവാ മലയില്‍വച്ചു വധിക്കപ്പെട്ടു.  
2: ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്മാരെയും പിന്തുടര്‍ന്നു ജോനാഥാന്‍, അബിനാദാബ്മെല്‍ക്കിഷുവാ എന്നിവരെ വധിച്ചു. 
3: സാവൂളിനുചുറ്റും യുദ്ധം രൂക്ഷമായി. വില്ലാളികള്‍ അവനെ അമ്പെയ്തു മുറിപ്പെടുത്തി. 
4: സാവൂള്‍, തൻ്റെ ആയുധവാഹകനോട്ഈ അപരിച്ഛേദിതര്‍ എന്നെ അപമാനിക്കാതിരിക്കാന്‍ വാളൂരി എന്നെക്കൊല്ലുക എന്നു പറഞ്ഞു. ചകിതനായ ആയുധവാഹകന്‍ അതു ചെയ്തില്ല. സാവൂള്‍ തൻ്റെ വാളെടുത്ത് അതിന്മേല്‍ വീണു.  
5: സാവൂള്‍ മരിച്ചെന്നുകണ്ട്, ആയുധവാഹകനും വാളിന്മേല്‍വീണു മരിച്ചു.  
6: അങ്ങനെ സാവൂളും മൂന്നു മക്കളും കുടുംബംമുഴുവനും ഒരുമിച്ചു മരിച്ചു. 
7: സൈന്യം പലായനംചെയ്‌തെന്നും സാവൂളും പുത്രന്മാരും മരിച്ചെന്നുംകേട്ടപ്പോള്‍, താഴ്‌വരയില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ നഗരങ്ങളുപേക്ഷിച്ച്, ഓടിപ്പോയിഫിലിസ്ത്യര്‍ അവിടെ വാസമുറപ്പിച്ചു. 
8: അടുത്തദിവസം കൊല്ലപ്പെട്ടവരെക്കൊള്ളയടിക്കാന്‍ ഫിലിസ്ത്യര്‍വന്നപ്പോള്‍ സാവൂളും പുത്രന്മാരും ഗില്‍ബോവാ മലയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.  
9: അവര്‍, അവൻ്റെ വസ്ത്രമുരിഞ്ഞുതലവെട്ടിയെടുത്തുആയുധങ്ങളും കരസ്ഥമാക്കി. തങ്ങളുടെ വിഗ്രഹങ്ങളെയും ജനത്തെയും ഈ സദ്വാര്‍ത്ത അറിയിക്കാന്‍ ദൂതന്മാരെയയച്ചു. 
10: അവൻ്റെ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവൻ്റെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചുശിരസ്സ്, ദാഗോൻ്റെ ക്ഷേത്രത്തില്‍ തൂക്കിയിട്ടു. 
11: ഫിലിസ്ത്യര്‍ സാവൂളിനോടു പ്രവര്‍ത്തിച്ചത്‌ യാബെഷ്ഗിലയാദിലുണ്ടായിരുന്നവര്‍ കേട്ടു. 
12: അവരില്‍ ധീരന്മാരായവര്‍ചെന്നു സാവൂളിൻ്റെയും മക്കളുടെയും മൃതദേഹങ്ങള്‍ യാബെഷിലേക്കു കൊണ്ടുവന്നു. അസ്ഥികള്‍ യാബെഷിലെ ഓക്കുമരത്തിൻ്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ ഏഴുദിവസം ഉപവസിച്ചു. 
13: അവിശ്വസ്തതയാണ് സാവൂളിൻ്റെ മരണത്തിനു കാരണം. അവന്‍ കര്‍ത്താവിൻ്റെ കല്പന ലംഘിക്കുകയും ആഭിചാരകന്മാരുടെ ഉപദേശംതേടുകയുംചെയ്തു. 
14: സാവൂള്‍ കര്‍ത്താവിൻ്റെ ഹിതമന്വേഷിച്ചില്ല. അവിടുന്ന്, അവനെ വധിച്ചുരാജ്യം ജസ്സെയുടെ മകന്‍ ദാവീദിനെയേല്പിച്ചു.


അദ്ധ്യായം 11

ദാവീദ് ഇസ്രായേല്‍രാജാവ്

1: ഇസ്രായേല്യര്‍ ഹെബ്രോണില്‍ ദാവീദിൻ്റെയടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിൻ്റെ അസ്ഥിയും മാംസവുമാണ്..
2: മുമ്പു സാവൂള്‍ രാജാവായിരുന്നകാലത്തും നീയാണ് ഇസ്രായേലിനെ നയിച്ചത്. നീ എൻ്റെ ജനമായ ഇസ്രായേലിന് ഇടയനും രാജാവുമായിരിക്കുമെന്നു കര്‍ത്താവു നിന്നോടരുളിച്ചെയ്തിട്ടുണ്ട്. 
3: ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ ഹെബ്രോണില്‍ രാജാവിൻ്റെയടുക്കല്‍വന്നു. കര്‍ത്തൃസന്നിധിയില്‍ ദാവീദ് അവരോട് ഉടമ്പടിചെയ്തു. സാമുവലിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് അവന്‍ ദാവീദിനെ ഇസ്രായേല്‍രാജാവായി അഭിഷേകംചെയ്തു. 
4: അനന്തരംദാവീദും ഇസ്രായേല്യരും ജറുസലെമിലേക്കുപോയി. ജബൂസ് എന്നാണ് ജറുസലെം അറിയപ്പെട്ടിരുന്നത്അവിടത്തെ നിവാസികള്‍ ജബൂസ്യരെന്നും. 
5: നീ ഇവിടെ കടക്കുകയില്ലെന്നു ജബൂസ്യര്‍ ദാവീദിനോടു പറഞ്ഞെങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചെടുത്തു. അതാണു ദാവീദിൻ്റെ നഗരം. 
6: ദാവീദു പറഞ്ഞു: ജബൂസ്യരെ ആദ്യം നിഹനിക്കുന്നവന്‍ മുഖ്യസേനാനായകനായിരിക്കും. സെരൂയായുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു. അവനെ സേനാനായകനാക്കുകയുംചെയ്തു. 
7: സീയോന്‍കോട്ടയില്‍ ദാവീദു താമസിച്ചതിനാല്‍ അതിനു ദാവീദിൻ്റെ നഗരമെന്നു പേരുവന്നു. 
8: പിന്നെ അവന്‍ നഗരത്തെ മില്ലോമുതല്‍ ചുറ്റും പണിതുറപ്പിച്ചു. നഗരത്തിൻ്റെ ബാക്കിഭാഗങ്ങള്‍ യോവാബ് പുനരുദ്ധരിച്ചു.
9: സൈന്യങ്ങളുടെ കര്‍ത്താവു കൂടെയുണ്ടായിരുന്നതിനാല്‍ ദാവീദ് മേല്‍ക്കുമേല്‍ പ്രാബല്യംനേടി. 

ദാവീദിൻ്റെ പ്രസിദ്ധയോദ്ധാക്കള്‍
10: കര്‍ത്താവരുളിച്ചെയ്തതനുസരിച്ചു ദാവീദിനെ ഇസ്രായേലില്‍ രാജാവാകാന്‍ ജനത്തോടൊപ്പം സഹായിച്ച യോദ്ധാക്കളില്‍ പ്രമുഖര്‍: 
11: മൂവരില്‍ പ്രമുഖനും ഹക്‌മോന്യനുമായ യഷോബയാം. അവന്‍ മുന്നൂറുപേരെ ഒന്നിച്ചു കുന്തംകൊണ്ടു കൊന്നു. 
12: മൂവരില്‍ രണ്ടാമന്‍ അഹോഹ്യനായ ദോദോയുടെ പുത്രന്‍ എലെയാസര്‍. 
13: ഫിലിസ്ത്യര്‍ പസ്ദമ്മീമില്‍ അണിനിരന്നപ്പോള്‍ അവന്‍ ദാവീദിനോടുകൂടെ ഒരു ബാര്‍ലിവയലിലായിരുന്നു. ജനം ഫിലിസ്ത്യരുടെ മുമ്പില്‍നിന്ന് ഓടിക്കളഞ്ഞു. 
14: എന്നാല്‍ അവന്‍ വയലിൻ്റെ മദ്ധ്യത്തില്‍നിന്ന്, അതു കാക്കുകയും ഫിലിസ്ത്യരെ വെട്ടിവീഴ്ത്തുകയുംചെയ്തു. കര്‍ത്താവ് ഒരു വന്‍വിജയംനല്കി അവരെ രക്ഷിച്ചു. 
15: ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ കൂടാരമടിച്ചപ്പോള്‍, മുപ്പതു തലവന്മാരില്‍ മൂന്നുപേര്‍ അദുല്ലാം ശിലാഗുഹയില്‍ ദാവീദിൻ്റെയടുത്തേക്കു ചെന്നു. 
16: ദാവീദു സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫിലിസ്ത്യരുടെ പട്ടാളം ബേത്‌ലെഹെമില്‍ പാളയമടിച്ചിരുന്നു. 
17: ദാവീദ് ആര്‍ത്തിയോടെ ചോദിച്ചു: ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്ന് ആരെനിക്കു വെള്ളം കുടിക്കാന്‍ കൊണ്ടുവരും? 
18: ആ മൂന്നുപേര്‍ ഉടനെ ഫിലിസ്ത്യരുടെ പാളയത്തിലൂടെ കടന്ന്, ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളംകോരി, ദാവീദിനു കുടിക്കാന്‍ കൊണ്ടുവന്നു. ദാവീദ് അതുകുടിക്കാതെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടു പറഞ്ഞു: 
19: ൻ്റെ ദൈവത്തിൻ്റെ സന്നിധിയില്‍ ഞാന്‍ ഇതു ചെയ്യാനിടയാകാതിരിക്കട്ടെ! ഞാന്‍ ഇവരുടെ ജീവരക്തം കുടിക്കുകയോപ്രാണന്‍ പണയംവച്ചാണല്ലോ അവര്‍ ഇതു കൊണ്ടുവന്നത്. അതു കുടിക്കാന്‍ അവനു മനസ്സുവന്നില്ല. മൂന്നു യോദ്ധാക്കള്‍ചെയ്ത കാര്യമാണിത്. 
20: യോവാബിൻ്റെ സഹോദരന്‍ അബിഷായി ആയിരുന്നു മുപ്പതുപേരില്‍ പ്രമുഖന്‍. അവന്‍ മുന്നൂറുപേരെ ഒന്നിച്ചു കുന്തംകൊണ്ടു വധിച്ചു. ഇവനും മൂവര്‍ക്കുംപുറമേ കീര്‍ത്തിമാനായി.  
21: അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനും അവരുടെ അധിപനുമായിരുന്നു. എന്നാല്‍, അവന്‍ മൂവരോടൊപ്പം എത്തിയില്ല. 
22: കബ്‌സേല്‍ക്കാരനും പരാക്രമശാലിയും യഹോയാദായുടെ പുത്രനുമായ ബനായാ വീരകൃത്യങ്ങള്‍ചെയ്തവനാണ്. ഇവന്‍ മൊവാബിലെ രണ്ടു ധീരന്മാരെ വധിച്ചതിനുപുറമേ മഞ്ഞുകാലത്ത്, ഒരു ഗുഹയില്‍ക്കടന്ന് ഒരു സിംഹത്തെയും കൊന്നു. 
23: അഞ്ചുമുഴം ഉയരമുള്ള ദീര്‍ഘകായനായ ഒരു ഈജിപ്തുകാരനെയും അവന്‍ സംഹരിച്ചു. ഈജിപ്തുകാരൻ്റെ കൈയില്‍ നെയ്ത്തുകാരൻ്റെ ഓടംപോലുള്ള ഒരു കുന്തമുണ്ടായിരുന്നു. ബനായാ ഒരു വടിയുമായി അവനെ സമീപിച്ച്, കുന്തം പിടിച്ചുപറിച്ച്, അതുകൊണ്ടുതന്നെ അവനെ സംഹരിച്ചു. 
24: ഇവയെല്ലാം യഹോയാദായുടെ മകന്‍ ബനായാ ചെയ്തതാണ്. അങ്ങനെപരാക്രമശാലികളായ മൂവര്‍ക്കുപുറമേ അവനും പ്രശസ്തനായി. 
25: അവന്‍ മുപ്പതുപേര്‍ക്കിടയില്‍ കീര്‍ത്തിമാനായിരുന്നെങ്കിലും മൂവരോടൊപ്പം എത്തിയില്ല. ദാവീദ് അവനെ അംഗരക്ഷകരില്‍ ഒരാളായി നിയമിച്ചു. 
26: സൈന്യത്തിലെ രണശൂരന്മാര്‍: യോവാബിൻ്റെ സഹോദരന്‍ അസഹേല്‍, ബേത്ലെഹെംകാരന്‍ ദോദോയുടെ പുത്രന്‍ എല്‍ഹനാന്‍, 
27 - 30: ഹരോദിലെ ഷമ്മോത്ത്പെലോന്യനായ ഹേലെസ്തെക്കോവായിലെ ഇക്കെഷിന്റെ മകന്‍ ഈരാഅനാത്തോത്തിലെ അബിയേസര്‍, ഹുഷാത്യന്‍ സിബെക്കായിഅഹോഹ്യന്‍ ഈലായി, നെത്തോഫായിലെ മഹറായിനെത്തോഫായിലെ ബാനായുടെ മകന്‍ ഹെലെദ്, 
31 - 34: ബഞ്ചമിൻ്റെ ഗിബയായിലെ റിബായിയുടെ മകന്‍ ഇത്തായിപിറാത്തോനിലെ ബനായാ, ഗാഷ് അരുവിക്കരയിലെ ഹുറായിഅര്‍ബാത്യനായ അബിയേല്‍, ബഹറൂമിലെ അസ്മാവെത്ഷാല്‍ബോനിലെ എലിയാബാ, ഗിസോന്യനായ ഹാഷെംഹരാറിലെ ഷാഗിയുടെ മകന്‍ ജോനാഥാന്‍, 
35 - 39: ഹരാറിലെ സഖാറിൻ്റെ മകന്‍ അഹിയാംഊറിന്റെ മകന്‍ എലിഫാല്‍, മെക്കെറാത്യനായ ഫേഫെര്‍, പെലോന്യനായ അഹിയാ, കാര്‍മ്മലിലെ ഹെസ്‌റോഎസ്ബായിയുടെ മകന്‍ നാരായ്, നാഥാൻ്റെ സഹോദരന്‍ ജോയേല്‍, ഹഗ്‌റിയുടെ മകന്‍ മിബ്ഹാര്‍, അമ്മോന്യനായ സേലക്സെരൂയായുടെ മകനായ യോവാബിൻ്റെ ആയുധവാഹകനും ബേറോത്തുകാരനുമായ നഹറായ്, 
40 44 : ഇത്ര്യരായ ഈരായും ഗാരെബും, ഹിത്യനായ ഊറിയാഅഹ്‌ലായുടെ മകന്‍ സാബാഗ്, റൂബന്‍ഗോത്രജനായ ഷിസയുടെ മകനും റൂബന്‍ഗോത്രത്തിലെ ഒരു നേതാവുമായ അദീനായും കൂടെമുപ്പതുപേരും, മാഖായുടെ പുത്രന്‍ ഹാനാന്‍, മിത്കാരനായ യോഷാഫാത്, അഷ്‌തേറാത്തുകാരന്‍ ഉസിയ. അരോവറില്‍നിന്നുള്ള ഹോത്താമിൻ്റെ പുത്രന്മാര്‍: ഷാമാജയിയേല്‍, 
45 - 47: ഷിമ്രിയുടെ മകന്‍ യദിയായേല്‍, അവൻ്റെ സഹോദരന്‍ തിസ്യനായ യോഹാ, മഹാവ്യനായ എലിയേല്‍, എല്‍നാമിൻ്റെ പുത്രന്മാരായ യറിബായ്യോഷാവിയാമൊവാബ്യനായ ഇത്മാ,  എലിയേല്‍, ഓബദ്മെസോബ്യനായ യസിയേല്‍.

അദ്ധ്യായം 12

ദാവീദിൻ്റെ അനുയായികള്‍

1: കിഷിൻ്റെ മകന്‍ സാവൂള്‍നിമിത്തം സിക്‌ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിൻ്റെ പക്ഷംചേര്‍ന്ന്‌, യുദ്ധത്തില്‍ അവനെ സഹായിച്ച യോദ്ധാക്കളാണ് താഴെപ്പറയുന്നവര്‍. 
2: ഇരുകൈകൊണ്ടും കല്ലെറിയാനും അമ്പെയ്യാനും സമര്‍ത്ഥരായ ഈ വില്ലാളികള്‍ ബഞ്ചമിന്‍ഗോത്രജരും സാവൂളിൻ്റെ ചാര്‍ച്ചക്കാരുമായിരുന്നു. 
3: അഹിയേസര്‍ ആയിരുന്നു നേതാവ്രണ്ടാമന്‍ യോവാഷ്. ഇവര്‍ ഗിബയക്കാരനായ ഷേമായുടെ പുത്രന്മാരാണ്. അവരുടെകൂടെ അസ്മാവെത്തിൻ്റെ പുത്രന്മാരായ യസിയേലുംപേലെത്തുംബറാഖഅനാത്തോത്തിലെ യേഹു. 
4 - 7: മുപ്പതുപേരില്‍ ധീരനും അവരുടെ നായകനുമായ ഗിബയോന്‍കാരന്‍ ഇഷ്മായാജറെമിയായഹസിയേല്‍, യോഹനാന്‍, ഗദറാക്കാരന്‍ യോസാബാദ്, എലുസായിയറിമോത്ബയാലിയാഷെമാറിയഹരൂഫ്യനായ ഷെഫാത്തിയ, കൊറാഹ്യരായ യെല്‍ക്കാനാഇഷിയാഅസരേല്‍, യൊവേസര്‍, യഷോബെയാം, ഗദോറിലെ ജറോഹാമിൻ്റെ പുത്രന്മാരായ യോവേലാസെബാദിയാ. 
8: ദാവീദ്, മരുഭൂമിയിലെ കോട്ടയില്‍ ഒളിച്ചുതാമസിക്കുമ്പോള്‍ ഗാദ്‌വംശജരും ശക്തരും പരിചയസമ്പന്നരും പരിചയും കുന്തവുമുപയോഗിച്ചു യുദ്ധംചെയ്യുന്നതില്‍ സമര്‍ത്ഥരുമായ യോദ്ധാക്കള്‍ അവൻ്റെ പക്ഷംചേര്‍ന്നു. സിംഹത്തെപ്പോലെ ഉഗ്രദൃഷ്ടിയുള്ള അവര്‍ മലയിലെ മാൻപേടയെപ്പോലെ വേഗമുള്ളവരായിരുന്നു. 
9 - 13: അവര്‍ സ്ഥാനക്രമത്തില്‍: ഏസര്‍, ഒബാദിയാഎലിയാബ്, മിഷ്മാനജറെമിയാ,അത്തായ്എലിയേല്‍, യോഹനാന്‍, എല്‍സബാദ്, ജറെമിയാമക്ബന്നായ്. 
14: ഗാദ്‌ഗോത്രജരായ ഇവര്‍ സേനാനായകന്മാരായിരുന്നു. ഇവര്‍ സ്ഥാനമനുസരിച്ചു ശതാധിപന്മാരും സഹസ്രാധിപന്മാരുമായിരുന്നു. 
15: ജോര്‍ദ്ദാന്‍ നദി കരകവിഞ്ഞൊഴുകുന്ന ആദ്യമാസത്തില്‍ മറുകരെക്കടന്നു താഴ്‌വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയവര്‍ ഇവരാണ്. 
16: ബഞ്ചമിന്‍ - യൂദാ ഗോത്രങ്ങളിലെ ചിലര്‍ ദാവീദു വസിച്ചിരുന്ന ദുര്‍ഗ്ഗത്തിലേക്കു ചെന്നു.  
17: അവന്‍ അവരെ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ എന്നെ സഹായിക്കാന്‍ സ്‌നേഹപൂര്‍വം വന്നതാണെങ്കില്‍ എൻ്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും. ഞാന്‍ നിര്‍ദ്ദോഷനായിരിക്കെ നിങ്ങള്‍ ശത്രുപക്ഷംചേര്‍ന്ന്, എനിക്കു കെണിവച്ചാല്‍ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും. 
18: അപ്പോള്‍ മുപ്പതുപേരുടെ തലവനായ അമസായി ആത്മാവിനാല്‍ പ്രേരിതനായി പറഞ്ഞു: ദാവീദേഞങ്ങള്‍ നിന്റേതാണ്. ജസ്സെയുടെ പുത്രാഞങ്ങള്‍ നിന്നോടുകൂടെയാണ്. സമാധാനം! നിനക്കു സമാധാനം! നിൻ്റെ സഹായകര്‍ക്കും സമാധാനം. നിൻ്റെ ദൈവം നിന്നെ സഹായിക്കുന്നു. ദാവീദ് അവരെ സ്വീകരിച്ച്, സേനാധിപതികളാക്കി. 
19: ദാവീദു ഫിലിസ്ത്യരോടുചേര്‍ന്നു സാവൂളിനെതിരേ യുദ്ധത്തിനുപോയപ്പോള്‍, മനാസ്സെ ഗോത്രജരായ ചിലര്‍ ദാവീദിൻ്റെ പക്ഷംചേര്‍ന്നു. എന്നാല്‍ ദാവീദ് ഫിലിസ്ത്യരെ സഹായിച്ചില്ല. കാരണംഫിലിസ്ത്യപ്രമാണികള്‍ തമ്മില്‍ ആലോചിച്ചതിനുശേഷം അവന്‍ നമ്മുടെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ടു തൻ്റെ യജമാനനായ സാവൂളിൻ്റെ പക്ഷംചേര്‍ന്നേക്കും എന്നുപറഞ്ഞ് അവനെ മടക്കിയയച്ചു. 
20: ദാവീദ് സിക്‌ലാഗിലെത്തിയപ്പോള്‍ മനാസ്സെ ഗോത്രജരായ അദ്‌നായോസബാദ്യദിയേല്‍, മിഖായേല്‍, യൊസാബാദ്എലിഹൂസില്ലേഥായ് എന്നീ സഹസ്രാധിപന്മാര്‍ അവനോടുചേര്‍ന്നു. 
21: വീരപരാക്രമികളും സേനാനായകന്മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരേ ദാവീദിനെ സഹായിച്ചു. 
22: ദാവീദിനെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവൻ്റെ സൈന്യം ദൈവത്തിന്റെ സൈന്യംപോലെ, വലുതായിത്തീര്‍ന്നു. 
23: ദാവീദു ഹെബ്രോണിലായിരുന്നപ്പോള്‍ കര്‍ത്താവിൻ്റെ കല്പനപ്രകാരം സാവൂളിൻ്റെ രാജ്യം ദാവീദിനു നല്കാന്‍വന്ന സേനാവിഭാഗങ്ങളുടെ കണക്ക്: 
24 - 27: യൂദാഗോത്രത്തില്‍നിന്നു പരിചയും കുന്തവുംകൊണ്ടു യുദ്ധംചെയ്യാന്‍ കഴിവുള്ളവര്‍ ആറായിരത്തിയെണ്ണൂറ്, ശിമയോന്‍ഗോത്രത്തില്‍നിന്ന്‌ യുദ്ധവീരന്മാര്‍ ഏഴായിരത്തിയൊരുനൂറ്, ലേവ്യരില്‍നിന്നു നാലായിരത്തിയറുനൂറ്, അഹറോൻ്റെ വംശജരില്‍ പ്രമുഖനായ യഹോയാദായുടെകൂടെ മൂവായിരത്തിയെഴുനൂറ്. 
28: പരാക്രമശാലിയും യുവാവുമായ സാദോക്കുംഅവൻ്റെ കുലത്തില്‍നിന്ന് ഇരുപത്തിരണ്ടു നായകന്മാരും. 
29: സാവൂളിൻ്റെ ചാര്‍ച്ചക്കാരും ബഞ്ചമിന്‍ഗോത്രജരുമായി മൂവായിരം. അവരില്‍ ഭൂരിഭാഗവും ഇതുവരെ സാവൂള്‍ കുടുംബത്തോടുകൂടെയായിരുന്നു. 
30: എഫ്രായിംഗോത്രജരില്‍നിന്നു പരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രഖ്യാതരുമായ ഇരുപതിനായിരത്തിയെണ്ണൂറ്. 
31: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു ദാവീദിനെ രാജാവായി വാഴിക്കാന്‍ നിയുക്തരായവര്‍ പതിനെണ്ണായിരം. 
32: ഇസാക്കര്‍ഗോത്രത്തില്‍നിന്നു ജ്ഞാനികളും കാലാനുസൃതമായി ഇസ്രായേല്‍ എന്തുചെയ്യണമെന്ന് അറിയുന്നവരുമായ ഇരുനൂറു നായകന്മാരും അവരുടെ കീഴിലുള്ള ചാര്‍ച്ചക്കാരും. 
33: സെബുലൂണ്‍ഗോത്രത്തില്‍നിന്ന് ആയുധധാരികളും ഏകാഗ്രതയോടെ ദാവീദിനെ സഹായിക്കാന്‍ സന്നദ്ധരും യുദ്ധപരിചയമുള്ളവരുമായി അമ്പതിനായിരം. 
34: നഫ്താലിഗോത്രത്തില്‍നിന്ന് ആയിരം നേതാക്കന്മാരും അവരോടുകൂടെ കുന്തവും പരിചയുംധരിച്ച മുപ്പത്തിയേഴായിരംപേരും. 
35: ദാന്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തിയറുനൂറുപേര്‍. 
36: ആഷേര്‍ഗോത്രത്തില്‍നിന്നു പരിചയസമ്പന്നരും യുദ്ധസന്നദ്ധരുമായി നാല്പതിനായിരം. 
37: ജോര്‍ദ്ദാൻ്റെ മറുകരെനിന്ന് റൂബന്‍, ഗാദ്‌ഗോത്രജരും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നുള്ളവരുമായി ആയുധധാരികളായി ഒരു ലക്ഷത്തിയിരുപതിനായിരം. 
38: യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കള്‍ ദാവീദിനെ ഇസ്രായേല്‍മുഴുവന്റെയും രാജാവാക്കണമെന്ന ദൃഢനിശ്ചയത്തോടെ ഹെബ്രോണിലേക്കു വന്നു. ഇസ്രായേലില്‍ അവശേഷിച്ചിരുന്നവരും ദാവീദിനെ രാജാവാക്കുന്നതില്‍ ഏകാഭിപ്രായക്കാരായിരുന്നു. 
39: തങ്ങളുടെ സഹോദരന്മാര്‍ ഒരുക്കിയ വിഭവങ്ങള്‍ ഭക്ഷിച്ചും പാനംചെയ്തും അവര്‍ മൂന്നുദിവസം ദാവീദിനോടുകൂടെ താമസിച്ചു. 
40: സമീപസ്ഥരും ഇസാക്കര്‍, സെബുലൂണ്‍, നഫ്ത്താലി എന്നീ ദൂരദേശത്തു വസിക്കുന്നവരും കഴുതഒട്ടകംകോവര്‍കഴുതകാള ഇവയുടെപുറത്തു ധാരാളം ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നു. അവര്‍ അത്തിപ്പഴംഉണക്കമുന്തിരിവീഞ്ഞ്എണ്ണകാളആട് എന്നിവ കൊണ്ടുവന്നു. ഇസ്രായേലിലെങ്ങും ആഹ്ലാദമലതല്ലി.

അദ്ധ്യായം 13

ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിൻ്റെ വീട്ടില്‍

1: ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചനനടത്തി. 
2: അതിനുശേഷം അവന്‍ ഇസ്രായേല്‍സമൂഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കു സമ്മതമെങ്കില്‍, ഞാന്‍ പറയുന്നതു നമ്മുടെ ദൈവമായ കര്‍ത്താവിനു ഹിതകരമെങ്കില്‍, ഇസ്രായേല്‍ വംശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്മാരെയുംമേച്ചില്‍പ്പുറങ്ങളോടുകൂടിയ നഗരങ്ങളില്‍പാര്‍ക്കുന്ന പുരോഹിതന്മാരേയും ആളയച്ചു വരുത്താം. 
3: നമ്മുടെ ദൈവത്തിൻ്റെ പേടകം, വീണ്ടും നമുക്കു നമ്മുടെയടുക്കല്‍ കൊണ്ടുവരാം. സാവൂളിൻ്റെകാലത്തു നാം അതിനെ അവഗണിച്ചുകളഞ്ഞു. 
4: ഇത് എല്ലാവര്‍ക്കുമിഷ്ടപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് അവര്‍ സമ്മതിക്കുകയുംചെയ്തു. 
5: ദൈവത്തിൻ്റെ പേടകം കിരിയാത്ത്‌യെയാറിമില്‍നിന്നു കൊണ്ടുവരുന്നതിന്ഈജിപ്തിലെ ഷീഹോര്‍മുതല്‍ ഹമാത്തിലേക്കുള്ള വഴിവരെയുള്ള ഇസ്രായേല്യരെ ദാവീദു വിളിച്ചുകൂട്ടി. 
6: കെരൂബുകളുടെ മദ്ധ്യേവസിക്കുന്ന കര്‍ത്താവിൻ്റെ നാമംധരിക്കുന്ന പേടകം കൊണ്ടുവരുന്നതിനു ദാവീദും ഇസ്രായേല്യരും യൂദായിലെ കിരിയാത്ത്‌യയാറിമില്‍ - ബാലായില്‍ - ചെന്നു. 
7: അവര്‍ ദൈവത്തിൻ്റെ പേടകം അബിനാദാബിൻ്റെ വീട്ടില്‍നിന്നെടുത്ത്, ഒരു പുതിയ വണ്ടിയില്‍ക്കയറ്റിഉസായും അഹിയോവും വണ്ടിതെളിച്ചു. 
8: ദാവീദും എല്ലാ ഇസ്രായേല്യരുംകിന്നരംവീണതപ്പ്കൈത്താളംകാഹളം എന്നിവയുപയോഗിച്ചു സര്‍വ്വശക്തിയോടുംകൂടെ ദൈവസന്നിധിയില്‍ ആര്‍ത്തുപാടി. 
9: അവര്‍ കീദോണ്‍ കളത്തിലെത്തിയപ്പോള്‍ കാളയുടെ കാലിടറി. പേടകം താങ്ങാന്‍ ഉസാ കൈനീട്ടി. 
10: കര്‍ത്താവിൻ്റെ കോപം അവനെതിരേ ജ്വലിച്ചു. പേടകത്തെ സ്പര്‍ശിച്ചതിനാല്‍ അവിടുന്നവനെ വധിച്ചു. 
11: അവിടെദൈവത്തിൻ്റെ മുമ്പില്‍ അവന്‍ മരിച്ചുവീണു. ഉസായെ കര്‍ത്താവു ശിക്ഷിച്ചതിനാല്‍ ദാവീദ് കുപിതനായി. ആ സ്ഥലം പേരെസ് ഉസാ എന്നറിയപ്പെടുന്നു. 
12: അന്നു ദാവീദിനു ദൈവത്തോടു ഭയംതോന്നി. അവന്‍ പറഞ്ഞു: ദൈവത്തിൻ്റെ പേടകം എൻ്റെയടുക്കല്‍ക്കൊണ്ടുവരാന്‍ എനിക്കെങ്ങനെ കഴിയും? 
13: അതുകൊണ്ട്, പേടകം ദാവീദിൻ്റെ നഗരത്തിലേക്കു കൊണ്ടുവന്നില്ല. അതു ഹിത്യനായ ഓബദ്ഏദോമിൻ്റെ ഭവനത്തിലേക്കു കൊണ്ടുപോയി. 
14: ദൈവത്തിൻ്റെ പേടകം മൂന്നുമാസം അവിടെയായിരുന്നു. കര്‍ത്താവ് ഓബദ് ഏദോമിൻ്റെ കുടുംബത്തെയും അവനുണ്ടായിരുന്ന സകലതിനെയും അനുഗ്രഹിച്ചു.

അദ്ധ്യായം 14

ദാവീദിൻ്റെ വിജയം
1: ടയിറിലെ രാജാവായ ഹീരാം ദാവീദിൻ്റെയടുത്തേക്കു ദൂതന്മാരെയയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന്‍ കൊടുത്തുകൂടെ കല്പണിക്കാരെയും മരപ്പണിക്കാരെയുമയച്ചു.   
2: കര്‍ത്താവ് ഇസ്രായേലിൻ്റെ രാജത്വം സുസ്ഥിരമായി തനിക്കുനല്‍കിയെന്നും ഇസ്രായേലിനുവേണ്ടി രാജ്യം ഐശ്വര്യപൂര്‍ണ്ണമാക്കിയെന്നും ദാവീദു മനസ്സിലാക്കി. 
3 - 7: ജറുസലെമില്‍വച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രന്മാരുണ്ടായി. ജറുസലെമില്‍വച്ചു ദാവീദിനു ജനിച്ചവര്‍: ഷമ്മുവാഷോബാബ്നാഥാന്‍, സോളമന്‍, ഇബ്ഹാര്‍, എലിഷുവാഎല്‍പെലെത്, നോഗാനേഫെഗ്യാഹിയാ, ഏലീഷാമബേലിയാദാഎലിഫെലത്. 
8: ദാവീദിനെ ഇസ്രായേലില്‍ രാജാവായി അഭിഷേകംചെയ്തതറിഞ്ഞു ഫിലിസ്ത്യര്‍ അവനെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതുകേട്ടു ദാവീദും യുദ്ധത്തിനിറങ്ങി. 
9: ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയാക്രമിച്ചു.   
10: ദാവീദ് ദൈവത്തോടാരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പോകണമോഅവരെ എൻ്റെ കൈയിലേല്പിച്ചുതരുമോകര്‍ത്താവരുളിച്ചെയ്തു: പോവുകഞാന്‍ അവരെ നിൻ്റെ കൈയിലേല്പിക്കും. 
11: ബാക്‌പെരാസിമില്‍വച്ചു ദാവീദ് അവരെ തോല്പിച്ചു. അവന്‍ പറഞ്ഞു: വെള്ളപ്പാച്ചിലില്‍ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാന്‍ ദൈവം എനിക്കിടയാക്കി. അതിനാല്‍, ആ സ്ഥലത്തിനു ബാല്‍പെരാസിം എന്നു പേരുണ്ടായി.
12: അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെയുപേക്ഷിച്ചുപോയി. ദാവീദിൻ്റെ കല്പനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു. 
13: ഫിലിസ്ത്യര്‍ വീണ്ടും താഴ്‌വരയാക്രമിച്ചു. 
14: ദാവീദു വീണ്ടും ദൈവത്തോടാരാഞ്ഞു. ദൈവം അരുളിച്ചെയ്തു: പിന്തുടരാതെ അവരെ വളഞ്ഞു ബാള്‍സാമരങ്ങളുടെ സമീപത്തുവച്ച് ആക്രമിക്കുക. 
15: ബാള്‍സാ മരങ്ങളുടെ മുകളിലൂടെ പടനീക്കത്തിൻ്റെ ശബ്ദംകേള്‍ക്കുമ്പോള്‍ യുദ്ധമാരംഭിക്കുക. ഫിലിസ്ത്യസൈന്യത്തെ നശിപ്പിക്കാന്‍ ദൈവം നിനക്കുമുമ്പേ പോയിരിക്കുന്നു. 
16: ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു. ഗിബയോന്‍മുതല്‍ ഗേസര്‍വരെ ഫിലിസ്ത്യരെ അവന്‍ വധിച്ചു.   
17: ദാവീദിൻ്റെ കീര്‍ത്തി എല്ലാ ദേശങ്ങളിലും പരന്നുഎല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കര്‍ത്താവിടയാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ